
എഴുത്തിനെ കാര്യമായെടുത്തിരുന്നെങ്കിൽ മലയാളത്തിലെ എണ്ണം പറഞ്ഞ കഥാകൃത്തായി പേരെടുക്കാൻ പ്രാപ്തിയുള്ള കഥാകാരനാണ് മലയാള ബ്ലോഗിങ്ങിന്റെ പിറവിക്കു മുമ്പേ മലയാളവേദിയുടെ കാലം മുതൽക്കേ പല വ്യക്തിത്വങ്ങളിൽ കഥ പറയുന്ന ജിതിൻ ദാസ്. ചെറുതായാലും വലുതായാലും, അഗാധമായ ദർശനവും നിസ്സാരവിശദാംശങ്ങളിലുള്ള ശ്രദ്ധയും ഇതിവൃത്തത്തിനൊപ്പിച്ചു വഴങ്ങുന്ന ഭാഷയുമാണ് ജിതിൻ ദാസിനെ ശ്രദ്ധേയനാക്കുന്നത്. രാഷ്ട്രീയ സാഹിത്യ ശാസ്ത്ര ലേഖനങ്ങളും ആക്ഷേപഹാസ്യകുറിപ്പുകളുമായി ഇന്നും സോഷ്യൽ മീഡിയയിൽ സജീവമാണ് ജിതിൻ ദാസ്.
ജിതിൻ ദാസിനെ വായിക്കാം http://koomanpalli.blogspot.com/
കഥ വായിച്ചിരിക്കുന്നത് മലയാള ബ്ലോഗിങ്ങിന്റെ ആദ്യകാലം മുതൽ സഹയാത്രികയായ കല്ല്യാണി കുട്ടിയാണ്.
#കഥപറയാം