
തെക്കൻ മഡഗാസ്ക്കറിലെ ആൻഡ്രോയി എന്ന നാട്ടുരാജ്യത്തിലെ യുദ്ധപ്രഭുവായ മിയവാരോയുടെ അടിമയായി കഴിയുന്ന റോബിന്റെ അവസാന പ്രതീക്ഷയായിരുന്നു അയൽരാജ്യത്തിലെ സാമുവൽ രാജാവുമായുള്ള യുദ്ധം. ക്യാപ്റ്റൻ ട്രൂമോണ്ട് ഉൾപ്പടെയുള്ളവർ അവിടെയുള്ളതിനാൽ എങ്ങിനെയും അവിടെയെത്തിയാൽ തനിക്ക് രക്ഷപെടാമെന്നായിരുന്നു അവന്റെ കണക്കുകൂട്ടൽ. എന്നാൽ കിംഗ് കിരീന്ദ്ര ഒരു വിഷപ്രയോഗത്തിലൂടെ സാമുവേൽ രാജാവിനെ വധിച്ചതോടെ റോബിൻ ആകെ തകർന്നുപോയി.