
പുതിയ കഥ തുടങ്ങുന്നു
(1 )
എന്റെ അയല്പക്കത്ത് താമസിക്കുന്നയാൾ കൊറിയൻ വംശജനാണ്. ഡൗൺടൗണിലെവിടെയോ ഉള്ള ഒരു ഏഷ്യൻ ഗ്രില്ലിലെ മെയിൻ ഷെഫ് ആണയാൾ. എന്ന് വെച്ചാൽ ഏഷ്യൻ ഗ്രില്ലിലെ പ്രിയപ്പെട്ട രുചികളിൽ ഒന്നായ മംഗോളിയൻ ബീഫിന്റെ എരിവും പുളിയും കൊത്തുമല്ലിയുടെയും ഉണക്ക മുളകിന്റെയും അളവ് നിശ്ചയിക്കുന്നയാൾക്കൂടിയാണ് എന്റെ അയൽക്കാരൻ എന്ന് ചുരുക്കം.
അവധി ദിവസങ്ങളിൽ അയാൾ അയാളുടെ വീടിന്റെ പിന്നിലെ ചെറിയ വരാന്തയിൽ സിഗരറ്റ് വലിക്കാൻ വന്നിരിക്കും. ഞാനപ്പോൾ എന്റെ വീടിന്റെ പിന്നിലെ ചെറിയ വരാന്തയിൽ തയ്യാറാക്കി വെച്ചിട്ടുള്ള ഗ്യാസടുപ്പ് ഗ്രില്ലിൽ ഉണക്കമീൻ വറക്കുകയോ, അല്ലെങ്കിൽ കോഴിയുടെ വാരിയെല്ല് കൊണ്ട് അൽഫാം ഉണ്ടാക്കുകയോ ആയിരിക്കും.
ഞങ്ങളുടെ രണ്ടു പുരയിടങ്ങളെയും വേർതിരിച്ചു കൊണ്ട് ഒരു ചെറിയ വേലിയതിരുണ്ട്. പേരറിയാത്ത ഏതോ കുറ്റിച്ചെടി ഇരുമ്പ് വേലിയിൽ പടർന്നു പിടിച്ചു രണ്ടു പുരയിടങ്ങൾക്കും ആവശ്യമുള്ള സ്വകാര്യത ഉറപ്പു വരുത്തി തരുന്നുണ്ട്. വീടിന്റെ പിന്നിലായി ഒരു വലിയ ഗുൽമോഹർ മരം. നീല ആകാശമുള്ള പകലുകളിൽ വെള്ള മേഘങ്ങൾ പശ്ചാത്തലത്തിൽ വരുമ്പോൾ നിറയെ ചുവന്ന പൂക്കളുള്ള ഗുൽമോഹർ ചില്ലകളെ പല ഫ്രയിമുകളിലാക്കി ഞാനെന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പോസ്റ്റ് ചെയ്യാറുള്ളത് നിങ്ങളിൽ പലരും കണ്ടിരിക്കുമല്ലോ.
Subscribe - https://kadhafactory.com/2022/12/10/വെസ്റ്റ്54-സവാന്ന-സ്ട്രീറ/ for the Text Version