
1341-ലെ പെരിയാർ നദിയിലെ മഹാപ്രളയവും, അത് കേരള ചരിത്രത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളും നമ്മെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. മുസിരിസ് എന്ന മഹത്തായ തുറമുഖം ഇല്ലാതാവുകയും, കൊച്ചി എന്ന പുതിയ തുറമുഖം രൂപപ്പെടുകയും ചെയ്ത ആ ചരിത്രസംഭവത്തെ ആസ്പദമാക്കി ഞങ്ങൾ ഒരുക്കിയ ഒരു ദൃശ്യാവിഷ്കാരമാണ് ഈ വീഡിയോ.പ്രധാന അറിയിപ്പ്:ഈ ചാനലിൽ അവതരിപ്പിക്കുന്ന കഥയും കഥാപാത്രങ്ങളും (അരവിന്ദൻ, കണ്ണൻ, മീനാക്ഷി എന്നിവർ) പൂർണ്ണമായും സാങ്കല്പികമാണ് . ചരിത്രപരമായ ഒരു സംഭവത്തെ അടിസ്ഥാനമാക്കി, കഥപറച്ചിലിന്റെ (Storytelling) ആവശ്യത്തിനായി മാത്രം ഞങ്ങൾ സൃഷ്ടിച്ചെടുത്ത ഭാവനാസൃഷ്ടികളാണിത്. ഇതിലെ കഥാപാത്രങ്ങൾ യഥാർത്ഥത്തിൽ ജീവിച്ചിരുന്നവരല്ല.ചരിത്രകൗതുകമുണർത്തുന്ന ഇത്തരം കൂടുതൽ കഥകൾക്കായി ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക.