
ഡൽഹി കലാപകേസുമായി ബന്ധപ്പെട്ട് യു.എ.പി.എ ചുമത്തി ജയിലിലടച്ച വിചാരണത്തടവുകാരായ ഉമർ ഖാലിദ്, ശർജീൽ ഇമാം എന്നിവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച സുപ്രീംകോടതി നിരസിച്ചിരിക്കുകയാണ്. അഞ്ചുവർഷത്തിലേറെയായ ജയിൽവാസം വീണ്ടും തുടരും. വിചാരണത്തടവ് അനിശ്ചിതമായി നീണ്ടുപോകുന്നതടക്കമുള്ള ആക്ഷേപങ്ങൾ യു.എ.പി.എ ചുമത്തിയ കേസുകൾക്ക് ബാധകമാവില്ല എന്ന സന്ദേശം നൽകുന്നതാണ് തിങ്കളാഴ്ചത്തെ ജാമ്യവിധിയിലുള്ളതെന്ന് ‘മാധ്യമം’ എഡിറ്റോറിയൽ ചൂണ്ടികാട്ടുന്നു.