സംഘ്പരിവാർ രാഷ്ട്രീയത്തെ ആശയപരമായി നേരിടേണ്ട സി.പി.എം, അവർ ഒരുക്കിവെച്ച വിദ്വേഷത്തിന്റെ കളിക്കളത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നത് ഒടുവിൽ പ്രസ്ഥാനത്തിന്റെത്തന്നെ അന്ത്യത്തിനായിരിക്കും വഴിതെളിയിക്കുകയെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
വെനിസ്വേലയിൽ കടന്നുകയറി അവിടുത്തെ എണ്ണ ശേഖരത്തിൽ കണ്ണുവെക്കുന്ന അമേരിക്കൻ നടപടികൾ ആ രാജ്യത്തിന്റെ സാമ്രാജ്യത്വസമാനമായ മേധാവിത്വത്തിന്റെ ലക്ഷണം പേറുന്നുവെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ശുചിത്വനഗരമെന്ന് അറിയപ്പെടുന്ന മധ്യപ്രദേശിലെ ഇന്ദോറിൽ ജലദുരന്തം സംഭവിച്ചെങ്കിൽ രാജ്യത്തെ മറ്റു നഗരങ്ങളിലെ ജലവിതരണ സംവിധാനങ്ങൾ എന്തുമാത്രം ഗുരുതരമായ അവസ്ഥയിലായിരിക്കുമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ഡൽഹി കലാപകേസുമായി ബന്ധപ്പെട്ട് യു.എ.പി.എ ചുമത്തി ജയിലിലടച്ച വിചാരണത്തടവുകാരായ ഉമർ ഖാലിദ്, ശർജീൽ ഇമാം എന്നിവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച സുപ്രീംകോടതി നിരസിച്ചിരിക്കുകയാണ്. അഞ്ചുവർഷത്തിലേറെയായ ജയിൽവാസം വീണ്ടും തുടരും. വിചാരണത്തടവ് അനിശ്ചിതമായി നീണ്ടുപോകുന്നതടക്കമുള്ള ആക്ഷേപങ്ങൾ യു.എ.പി.എ ചുമത്തിയ കേസുകൾക്ക് ബാധകമാവില്ല എന്ന സന്ദേശം നൽകുന്നതാണ് തിങ്കളാഴ്ചത്തെ ജാമ്യവിധിയിലുള്ളതെന്ന് ‘മാധ്യമം’ എഡിറ്റോറിയൽ ചൂണ്ടികാട്ടുന്നു.
വെനസ്വേലയെ ആക്രമിച്ച് പ്രസിഡന്‍റിനെയും ഭാര്യയെയും തടവിലാക്കിയ അമേരിക്കയുടെ തെമ്മാടിത്തത്തെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തുടർച്ചയായി വിദ്വേഷ പ്രസ്താവനകൾ നടത്തുമ്പോൾ, കേരളം ഭരിക്കുന്ന പിണറായി വിജയൻ സർക്കാറും അദ്ദേഹത്തിന്‍റെ ആഭ്യന്തര വകുപ്പും എന്തെടുക്കുകയാണെന്ന് ചോദിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ഉപയോഗത്തിലില്ലാത്ത ഒരു ഭൂഗർഭ മെട്രോ സിറ്റി ഹാൾ സ്റ്റേഷന്‍റെ ഗോവണിപ്പടികളിൽനിന്ന് കൈയിൽ ഖുർആൻ പ്രതിയുമായി ന്യൂയോർക് മേയറായി മംദാനി സ്ഥാനമേറ്റതിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
വടകര വില്യാപ്പള്ളി ഏലത്ത് മൂസ എന്ന മധ്യവയസ്കനെ കലുങ്ക് നിർമാണത്തിനായി തീർത്ത കുഴിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ റോഡ് നിർമാണ കമ്പനികൾ വേണ്ടത്ര സുരക്ഷ ഉറപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ചുരുങ്ങിയ ചെലവിൽ പൊതുഗതാഗത സംവിധാനമെന്നത് ജനങ്ങളുടെ അവകാശമാണെന്ന് ചൂണ്ടിക്കാട്ടുകയും ദീർഘദൂര സർവിസുകളിൽ യാത്രക്കാരുടെ തിരക്കിനനുസരിച്ച് യാത്രാനിരക്ക് വർധിപ്പിക്കാനുള്ള കെ.എസ്.ആർ.ടി.സിയുടെ പരിഷ്കാരത്തെ വിലയിരുത്തുകയുമാണ് ഇന്നത്തെ എഡിറ്റോറിയൽ
റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധവും അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും ഉപരോധവും കൂടിയായതോടെ ലോകത്തിന്റെ സമ്പദ്ഘടനയെതന്നെ യുക്രെയ്ൻ പ്രതിസന്ധി പിടിച്ചുലച്ചിരിക്കുകയാണ്. അതിൽനിന്ന് കരകയറാനുള്ള ഏതു നീക്കവും പ്രതീക്ഷയോടെയാണ് ലോകം നോക്കിക്കാണുന്നത്.
രാജ്യത്ത് മതത്തിന്റെ, ജാതിയുടെ, പ്രദേശത്തിന്റെ പേരിലുള്ള വംശീയവെറി ആളുകളെ ഉന്മാദലഹരിയിലേക്കും
തല്ലിക്കൊലകളിലേക്കും കൊണ്ടുചെന്നെത്തിക്കുകയാണ് എന്നതിന്റെ തെക്കും വടക്കുമുള്ള ഏറ്റവും പുതിയ തെളിവുകളാണ് പാലക്കാട്ടും ഡറാഡൂണിലും കണ്ടതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
കോർപറേറ്റുകൾ രാജ്യത്തിന്റെ നയം തീരുമാനിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഭരണകൂട-കോർപറേറ്റ് അവിശുദ്ധ കൂട്ടുകെട്ടിനെ സ്ഥാപനവത്കരിക്കുകയാണ് ഇലക്ടറൽ ട്രസ്റ്റ് സംവിധാനങ്ൾ
കുറച്ചുകാലമായി കുട്ടികൾക്കിടയിൽ ആത്മഹത്യ പ്രവണത വർധിക്കുകയാണ്. തിരക്കുകൾക്കിടയിൽ കേരളം ചർച്ചചെയ്യാതെ പോയ ഈ വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
യാത്രാനിരക്ക് വർധിപ്പിക്കുമ്പോഴും സാധാരണ യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങളോ മതിയായ സർവീകളോ ലഭ്യമാക്കാൻ റെയിൽവേക്ക് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ..
അയൽ സംസ്ഥാനമായ കർണാടകയുടെ മാതൃക പിൻപറ്റി വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ നിയമനിർമാണത്തിന് മുന്നിട്ടിറങ്ങണമെന്ന് കേരളത്തിലെ നിയമസഭാ സാമാജികരോട് ആഹ്വാനം ചെയ്യുകയാണ് ഇന്നത്തെ ‘മാധ്യമം’ എഡിറ്റോറിയൽ.
ഛത്തിസ്ഗഢ് സ്വദേശി പാലക്കാട് വാളയാറിൽ ആൾക്കൂട്ടക്കൊലക്കിരയായ പശ്ചാത്തലത്തിൽ, ദൈവത്തിന്റെ സ്വന്തം നാട്’ എന്ന വിളിപ്പേരും പേറി നടക്കാൻ ഒരു അർഹതയും അവശേഷിക്കുന്നില്ല എന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
താരങ്ങൾ പരിക്കുകളെയും സമ്മർദങ്ങളെയും അതിജയിക്കാൻ മരുന്നടിക്കുന്ന പ്രവണത നിലവിലുണ്ടായിരുന്നു. എന്നാലിപ്പോൾ തുടക്കക്കാരായ താരങ്ങൾക്കിടയിൽ പോലും മരുന്നിന്റെ ബലത്തിൽ ജയിക്കാമെന്ന സമവാക്യം വ്യാപകമാവുന്നു
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ഡിസംബർ 15ന് ലോക് സഭയിൽ അവതരിപ്പിച്ച വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആകെ ബാധിക്കുന്ന ഒന്നാണ്. യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (യു.ജി.സി), ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്‌നിക്കൽ എജുക്കേഷൻ (എ.ഐ.സി.ടി.ഇ), നാഷനൽ കൗൺസിൽ ഓഫ് ടീച്ചർ എജുക്കേഷൻ (എൻ.സി.ടി.ഇ) എന്നിവയെ ഇല്ലാതാക്കി പകരം ഇവയെയെല്ലാം ഒരൊറ്റ അധികാരകേന്ദ്രത്തിന് കീഴിൽ കൊണ്ടുവരാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ബില്ലുയർത്തുന്ന വെല്ലുവിളികളെ പരിശോധിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.
യു.പി.എ സർക്കാർ ആവിഷ്‍കരിച്ച ജനകീയ പദ്ധതികളിലൊന്നായ ഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു നേരെയും നരേന്ദ്രമോദി സർക്കാർ വാളോങ്ങികഴിഞ്ഞു. പേര് മാറ്റിയും, ബാധ്യത സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവെച്ചുമുള്ള നീക്കം പല ലക്ഷ്യങ്ങളോടെയാണ്. തൊഴിലുറപ്പ് പദ്ധതി ഇല്ലാതാവുന്നതോടെ ഗ്രാമീണ ഇന്ത്യക്ക് സ്വയംപര്യാപ്തത നിഷേധിക്കപ്പെടുകയും, ജന്മിത്തവും ചൂഷണവും പഴയപടി തിരിച്ചെത്തുകയും ചെയ്യുമെന്ന് മാധ്യമം എഡിറ്റോറിയൽ ചൂണ്ടികാട്ടുന്നു.