
ഏകപക്ഷീയമായ ഗസ്സ സമാധാന പദ്ധതി ഐക്യരാഷ്ട്ര രക്ഷാസമിതി അംഗീകരിച്ചിട്ട് ഒരാഴ്ചയോളമാവുന്നു. എന്നാൽ, അടിയന്തിരമായി നടപ്പാകേണ്ടിയിരുന്ന വെടിനിർത്തൽ കരാർ ഒരുദിവസം പോലും നടപ്പായില്ല. ഒക്ടോബർ 11ന് പ്രഖ്യാപിക്കപ്പെട്ട വെടിനിർത്തലിനുശേഷം നവംബർ 23 വരെ ഇസ്രായേൽ 338 ഫലസ്തീൻകാരെയൊണ് കൊലപ്പെടുത്തിയത്; അതിൽ 69 പേരെങ്കിലും കുട്ടികളാണ്. ഈ പശ്ചാത്തലത്തിൽ യു.എൻ രക്ഷാസമിതിയുടെ നടപടികളെ വിമർശനാത്മകമായി ചർച്ച ചെയ്യുകയാണ് ഇന്നത്തെ മാധ്യമം എഡിറ്റോറിയൽ