
ഒരു ഗ്രാമത്തിൽ, വളരെ അഹംഭാവിയായ ഒരു ഗുസ്തിക്കാരൻ ജീവിച്ചിരുന്നു. പ്രകൃതത്തിൽ അവൻ പോക്കി രിയായിരുന്നു. അവന് രക്ഷിതാക്കളൊന്നും ഉണ്ടായിരുന്നില്ല. തന്റെ ചെറിയ കുടിലിൽ ഒറ്റക്കാണ് അവൻ താമസിച്ചിരു ന്നത്. ദിവസത്തിന്റെ ഒട്ടുമുക്കാൽ സമയവും അവൻ നിര ത്തിലൂടെ കറങ്ങിനടക്കുകയും കണ്ടുമുട്ടുന്ന എല്ലാവരോടും വഴക്ക് കൂടുകയും ചെയ്യുമായിരുന്നു. ഗ്രാമത്തിലെ ജനങ്ങൾ ക്കെല്ലാം അവൻ വലിയ ഒരു ശല്യമായിരുന്നു. ഈ തെമ്മാ ടിയുടെ വന്യവും നീചവുമായ പ്രവർത്തികളെ ഇല്ലായ്മചെ യ്യുന്നതിന് ഗ്രാമമുഖ്യനും അയാളുടെ സഭയും കൂലംങ്കുഷ മായി ചിന്തിച്ചു. പക്ഷേ ഒന്നും ഗുസ്തിക്കാരന്റെ മുന്നിൽ ഫല പ്രദമായിരുന്നില്ല. അവൻ വളരെ കരുത്തനും കായികാ ഭ്യാസം നല്ലവണ്ണം പരിശീലിച്ചിരുന്നവനും ആയിരുന്ന തുകൊണ്ട് ഒരു മൽപ്പിടിത്തത്തിൽ പത്തിൽക്കൂടുതൽ ആളുകളെ അവന് കൈകാര്യം ചെയ്യുവാൻ കഴിയുമായി രുന്നു. ശശിധരൻ എന്നായിരുന്നു അവന്റെ പേര്.