ഒരിക്കൽ ഒരു കാട്ടിൽ രണ്ട് ചങ്ങാതിമാർ പാർത്തിരുന്നു, ഒരാൾ ഒരു ചീങ്കണ്ണിയും, മറ്റെയാൾ ഒരു കുരങ്ങും. അവർ വളരെ യഥാർത്ഥ ചങ്ങാതിമാരായിരുന്നു. കാട്ടിൽ ഒരു നദിയുണ്ടായിരുന്നു. ചീങ്കണ്ണി ആ നദിയിലും, കുരങ്ങൻ അതിന് ചുറ്റുമുള്ള കാട്ടിലുമാണ് വസിച്ചിരുന്നത്. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ അവർ തമ്മിൽ കാണുമായിരുന്നു. നദിയുടെ കരയിൽ ഒരു അത്തിമരം നില്പുണ്ടായിരുന്നു. കുരങ്ങൻ എന്നും നദിക്കരയിൽ വന്ന് ആ അത്തിമരത്തിൽ കയറും. ഈ സമയം ചീങ്കണ്ണി കരയിൽ വന്ന് കുരങ്ങനോടൊപ്പം പാകമായ അത്തിപ്പഴം കഴിച്ചിരുന്നു. പോകുന്നതിന് മുൻപ് കുരങ്ങൻ കുറേ അത്തിപ്പഴം പറിച്ച് തന്റെ ചങ്ങാതിയുടെ ഭാര്യക്കുവേണ്ടി നൽകുമായിരുന്നു. ഇപ്രകാരം രണ്ട് ചങ്ങാതിമാരും വളരെ സന്തോഷത്തോടെ ജീവിച്ചുപോന്നു.
ഒരു ഗ്രാമത്തിൽ, വളരെ അഹംഭാവിയായ ഒരു ഗുസ്തിക്കാരൻ ജീവിച്ചിരുന്നു. പ്രകൃതത്തിൽ അവൻ പോക്കി രിയായിരുന്നു. അവന് രക്ഷിതാക്കളൊന്നും ഉണ്ടായിരുന്നില്ല. തന്റെ ചെറിയ കുടിലിൽ ഒറ്റക്കാണ് അവൻ താമസിച്ചിരു ന്നത്. ദിവസത്തിന്റെ ഒട്ടുമുക്കാൽ സമയവും അവൻ നിര ത്തിലൂടെ കറങ്ങിനടക്കുകയും കണ്ടുമുട്ടുന്ന എല്ലാവരോടും വഴക്ക് കൂടുകയും ചെയ്യുമായിരുന്നു. ഗ്രാമത്തിലെ ജനങ്ങൾ ക്കെല്ലാം അവൻ വലിയ ഒരു ശല്യമായിരുന്നു. ഈ തെമ്മാ ടിയുടെ വന്യവും നീചവുമായ പ്രവർത്തികളെ ഇല്ലായ്മചെ യ്യുന്നതിന് ഗ്രാമമുഖ്യനും അയാളുടെ സഭയും കൂലംങ്കുഷ മായി ചിന്തിച്ചു. പക്ഷേ ഒന്നും ഗുസ്തിക്കാരന്റെ മുന്നിൽ ഫല പ്രദമായിരുന്നില്ല. അവൻ വളരെ കരുത്തനും കായികാ ഭ്യാസം നല്ലവണ്ണം പരിശീലിച്ചിരുന്നവനും ആയിരുന്ന തുകൊണ്ട് ഒരു മൽപ്പിടിത്തത്തിൽ പത്തിൽക്കൂടുതൽ ആളുകളെ അവന് കൈകാര്യം ചെയ്യുവാൻ കഴിയുമായി രുന്നു. ശശിധരൻ എന്നായിരുന്നു അവന്റെ പേര്.
ഒരു ദിവസം, ഒരു യാത്രക്കാരൻ തന്റെ ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്ക് നടക്കുകയായിരുന്നു. പട്ടണത്തിൽ എത്തിച്ചേരുവാൻ അയാൾക്ക് വളരെ ദൂരം നടക്കേണ്ടതുണ്ടായിരുന്നു. മൊത്തം അകലത്തിന്റെ പകുതിയും അയാൾ അപ്പോൾത്തന്നെ തരണം ചെയ്ത് കഴിഞ്ഞിരുന്നു. പക്ഷേ, യാത്ര ചെയ്യുവാൻ കഴിയാത്തവ ണ്ണം അയാൾ വളരെയധികം വൈകിപ്പോയി. സന്ധ്യ കഴിഞ്ഞു, എങ്ങും ഇരുൾ പരക്കാൻ തുടങ്ങി. രാത്രി തങ്ങുവാൻ ഒരു അഭയസ്ഥാനത്തിനുവേണ്ടി അയാൾ പരതി. പക്ഷെ, രാത്രിയുടെ മരവിപ്പിക്കുന്ന തണുപ്പിൽ നിന്നും അയാളെ രക്ഷിക്കുവാൻ അടുത്തൊരിടത്തും സുരക്ഷിതമായ ഒരു സ്ഥലവും ഉണ്ടായിരുന്നില്ല. അവസാനം നിന്നിരുന്നിടത്തു നിന്നും ഒരല്പം അകലെയായി ഒരു വീട് കാണുകയും, ആ വീടിനെ ലക്ഷ്യമാക്കി അങ്ങോട്ട് നടക്കുകയും ചെയ്തു. വിശപ്പ് അയാളുടെ ഉള്ളിൽ വളരെയധികം കുഴപ്പങ്ങൾ സൃഷ്ടിക്കുന്നുണ്ടായിരുന്നു.
ഒരിക്കൽ ഒരേ അയൽപക്കത്ത് രണ്ട് വ്യക്തികൾ താമസിച്ചിരുന്നു. ഒരാൾ വളരെ അത്യാഗ്രഹിയും മറ്റെയാൾ ഒരു അസൂയക്കാരനും ആയിരുന്നു. എന്ത് കിട്ടിയാലും അത്യാഗ്രഹി കൂടുതൽ കിട്ടുവാൻ അതിയായി കൊതിച്ചി രുന്നു. ഒന്നും അയാൾക്ക് മതിയാകുമായിരുന്നില്ല. നേരേ മറിച്ച്, അസൂയക്കാരൻ ഒരു വ്യത്യസ്ഥ മനുഷ്യനായിരുന്നു. കൂടുതൽ കിട്ടണമെന്ന വലിയ ആശയൊന്നും അയാൾക്കു ണ്ടായിരുന്നില്ല. പക്ഷെ, അയാൾ മറ്റുള്ളവരുടെ അഭിവൃദ്ധി ഇഷ്ടപ്പെട്ടിരുന്നില്ല. ആരെങ്കിലും അഭിവൃദ്ധിപ്പെട്ടാൽ, അത് അയാളുടെ ഉറക്കം കെടുത്തുമായിരുന്നു.
ഒരിക്കൽ ഗ്രീസിലുള്ള ഒരു ഗ്രാമത്തിൽ വളരെ പാവപ്പെട്ട ഒരു കർഷകൻ ജീവിച്ചിരുന്നു. മറ്റുള്ള കർഷകരുടെ പാടങ്ങളിൽ പണിയെടുത്ത് അവരിൽനിന്നും ലഭിച്ചിരുന്ന വേതനംകൊണ്ടാണ് അയാൾ ജീവിച്ചുപോന്നത്. അയാൾക്ക് ഒരു കൊച്ചു മകനുണ്ടായിരുന്നു. ഒരു രാജകുമാരനെപ്പോലെ അവനെ വളർത്തണമെന്ന് അയാൾ ആഗ്രഹിച്ചു. പക്ഷേ കിട്ടുന്ന തുച്ഛമായ വേതനംകൊണ്ട് അയാൾക്ക് തന്റെ ആഗ്രഹം നിറവേറ്റുവാനാകുമായിരുന്നില്ല. എന്നാലും, മകന്റെ ആവശ്യ ങ്ങളെ തൃപ്തിപ്പെടുത്തുവാൻ തന്നാലാകുന്നതെല്ലാം അയാൾ ചെയ്തു. ക്രമേണ അവൻ ഒരു ബാലനായി വളർന്നു. ആരോഗ്യ ദായകവും പോഷകഗുണമുള്ളതുമായ ഭക്ഷണം നൽകപെട്ടിരു ന്നതുകൊണ്ട് അവൻ വളരെ കരുത്തനായ ഒരു ബാലനായി ത്തീർന്നു. യൂനിസ് എന്നായിരുന്നു അവന്റെ പേര്.
വിക്രമാദിത്യൻ്റെ രാജസദസ്സിലെ പണ്ഡിതനായ വരരുചിക്കു വി ദേശ പണ്ഡിതനെ തോല്പിക്കുന്നതിനുള്ള സഹായം വനദേവതമാരിൽ നിന്നും എങ്ങനെയാണ് ലഭിച്ചത് ...........................
Now we can know how much the people become patriotic and how it will help or maintain the welfare of the country ................
ദേശാഭിമാനം എത്രത്തോളമാകാമെന്ന് നമുക്ക് ഈ കഥയിൽ നിന്നു മനസ്സിലാക്കാം .........................................................
The strong belief of the boy protects the villagers from natural disorders and miseries ...........................
നമുക്ക് ഒരു കുട്ടിയുടെ ഭക്തിയും പ്രവർത്തിയും എങ്ങനെ ഒരു നാടിനെ രക്ഷിച്ചു എന്നു കേൾക്കാം ....................................
In this story, we can hear about Krishna's bearer Garuda, his brother Balarama, Naratha, Hanuman, etc .........................................................................................................
കൃഷ്ണൻ്റെ വാഹനമായ ഗരുഡനേയും, സഹോദരനായ ബലരാമനേയും, നാരദനേയും, ഹനുമാനേയും, ഒക്കെ നമുക്കീ കഥയിൽ പരിചയപ്പെടാം .........................................................................................................
Prahladhan, a great devotee of Lord Krishna, was the son of Hiranyakasipu, a cruel tyrant. Now we can hear the aftereffect of whatever Hiranyakasipu did to exterminate the boy ..................................
കൃഷ്ണ ഭക്തനായ തൻ്റെ പുത്രൻ പ്രഹ്ളാദനെ ഹിരണ്യക ഭക്തനാക്കാൻ ശ്രമിച്ച പിതാവിന് എന്തു പറ്റിയെന്നു നമുക്കു കേൾക്കാം ..........................
Now we can hear about the magic shoe and how this will enable the poor boy ..............................
ഇന്നു നമുക്ക് എന്താണ് ഈ മാന്ത്രിക ചെരുപ്പ് എന്നും അത് ഒരു ബാലന് എങ്ങനെ പ്രയോജനപ്പെട്ടു എന്നും കേൾക്കാം ..............................................
Now we can hear the story of certain foolish people in a village, and how they make pickles in a pond .......................................................
നമുക്ക് കുളത്തിൽ മാങ്ങയുപ്പിലിട്ട വിഡ്ഢികളുടെ കഥ കേൾക്കാം ........................................................................
Today we can hear about the wheat grain that was presented by an old woman to a beggar and his experiences after that ............................
നമുക്കിന്ന് ഒരു യാചകന് ലഭിച്ച അല്ലെങ്കിൽ ഒരു വൃദ്ധ അനുഗ്രഹിച്ചു നൽകിയ ഗോതമ്പുമണിയെക്കുറിച്ചും പരിണിത ഫലങ്ങളെക്കുറിച്ചും കേൾക്കാം .................................................................