
ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 8 വരെ ദേശീയ നേത്രദാന പക്ഷാചരണം ആചരിച്ചു വരുന്ന ഈ സമയത്ത് പ്രതിജ്ഞയേക്കാള്‍ നേത്രദാനം പ്രാവര്‍ത്തികമാക്കുന്നതിന് ഊന്നല്‍ നല്‍കേണ്ടതുണ്ട്. കണ്ണുകൾ ദാനം ചെയ്യേണ്ടതിന്റേയും കണ്ണുകൾ ദാനം ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കേണ്ടതിനെക്കുറിച്ചുമാണ് ഈ ദിനങ്ങളിൽ നമ്മൾ അറിഞ്ഞിരിക്കേണ്ടത്. റിപ്പോര്‍ട്ടുകൾ പറയുന്നത് ഇന്ത്യയിലെ ആരോഗ്യപ്രശ്നങ്ങളിൽ ഏറ്റവും മുന്നില്‍ നിൽക്കുന്ന ഒന്നാണ് അന്ധതയുമായി ബന്ധപ്പെട്ടുള്ളത്. മരണാനന്തരമാണ് നേത്രദാനം ചെയ്യുന്നത് എങ്കിൽ പോലും പലരും അതിന് തയ്യാറാവാതിരിക്കുന്ന അവസ്ഥകൾ ഉണ്ടാവുന്നുണ്ട്. നേത്രദാനത്തെക്കുറിച്ച് പല വിധത്തിലുള്ള തെറ്റിദ്ധാരണകളും ഇന്നും നിലനിൽക്കുന്നുണ്ട് എന്നത് തന്നെയാണ് അതിനു പിന്നിലുള്ള കാരണം.കാഴ്ചയില്ലാത്തവർക്ക് നമ്മുടെ കണ്ണുകളിലൂടെ വെളിച്ചം പകരാനും അവർക്ക് ലോകം കാണുന്നതിനും ഉള്ള അവസരം നമ്മുടെ കണ്ണുകളിലൂടെ ലഭിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് നോക്കൂ. ഈ സാഹചര്യത്തിൽ നേത്രദാനത്തെക്കുറിച്ചും ഇതിന്റെ ആവശ്യകതയേയും പ്രാധാന്യത്തെക്കുറിച്ചും ഇന്ന് അറിഞ്ഞാലോ ആരോഗ്യ മംഗളത്തിലൂടെ. നേതൃദാനം സംബന്ധിച്ച ആരോഗ്യ അറിവുകളുമായി ചേരുന്നു കൂടല്ലൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ അസിസ്റ്റന്റ് സർജനും, കോട്ടയം ജനറൽ ഹോസ്പിറ്റലിലെ കാട്രാക്ട് സർജനുമായ Dr Liju kuriakose