സന്തോഷം വീണ്ടെടുക്കാൻ, അതിക്രമങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ കുടുംബശ്രീ വീണ്ടും മുന്നോട്ടിറങ്ങുകയാണ്.അതിനായി അവതരിപ്പിച്ചിരിക്കുന്ന കാമ്പെയിൻ ആണ് ‘റിഥം: ഹാപ്പി ഫാമിലി.സ്ത്രീസൗഹൃദവും ജനാധിപത്യപരവുമായ കുടുംബബന്ധങ്ങൾ വളർത്തിയെടുക്കുക, ഗാർഹിക അതിക്രമങ്ങൾക്കെതിരെ സാമൂഹിക ബോധവൽക്കരണം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘റിഥം: ഹാപ്പി ഫാമിലി’ ക്യാമ്പയിൻ.കുടുംബശ്രീ സ്‌നേഹിതയുടെ നേതൃത്വത്തിലാണ്.ഇന്ന് “റിഥം- ഹാപ്പി ഫാമിലി ക്യാമ്പയിൻ”പ്രവർത്തനങ്ങൾ പങ്കു വച്ചു കൊണ്ട് കേരള ജങ്ഷനിൽ ചേരുന്നു കോട്ടയം Snehitha Gender Help desk kudumbashree Mission,Counselor,Dr. ഉണ്ണിമോൾ
കൗമാരക്കാരെയും യുവതികളെയും ഏറ്റവും കൂടുതൽ അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ് പി.സി.ഒ.ഡി അല്ലെങ്കിൽ പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്. ഒരു ശാരീരിക ആരോഗ്യപ്രശ്നം എന്നതിനപ്പുറം മാനസികമായും പ്രയാസത്തിലാക്കുന്ന രോഗാവസ്ഥയായി ഇന്ന് പി.സി.ഒ.ഡി മാറിക്കഴിഞ്ഞിട്ടുമുണ്ട് അല്ലെ.അപ്പോൾ അറിഞ്ഞാലോ പി.സി.ഒ.ഡി എന്താണ് ?പി.സി.ഒ.ഡി യുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ് ?എങ്ങനെ ഈ അവസ്ഥയെ പ്രതിരോധിക്കാം എന്നെല്ലാം.ആരോഗ്യ മംഗളത്തിൽ ഇന്ന് പി.സി.ഒ.ഡി സംബന്ധിച്ച ആരോഗ്യ അറിവുകളുമായി ചേരുന്നു Thellakom Mitera Hospital, Consultant In Reproductive Medicine Dr. Lakshmy Sreekandan Nair
2020 ൽ തന്റെ സ്വപ്നങ്ങൾക്കൊപ്പം സഞ്ചരിക്കാൻ തീരുമാനിച്ചു യാത്ര ആരംഭിച്ച ഒരു സംരംഭകയുടെ വിജയ കഥ ഇന്ന് നമ്മുക്കറിഞ്ഞാലോ സ്ത്രീപദത്തിലൂടെ. ഇന്നിതാ 2025 ൽ എത്തി നിൽക്കുമ്പോൾ 2025 പ്രോമിസിംഗ് കേരള വുമൺ entrepreneur അവാർഡ് സ്വന്തമാണ് ഈ സംരംഭകയ്ക്കു.തന്റെ 5 വർഷത്തെ വിജയ പരാജയങ്ങൾ ഒത്തുചേർന്ന സംരംഭക യാത്രയുടെ അനുഭവങ്ങൾ പങ്കു വച്ചു കൊണ്ട് ചേരുന്നു resinnovation , ഇതൾ ബ്രാൻഡുകളുടെ അമരക്കാരി നീതു എം വിനയൻ ..
PNEUMONI AWARENESS PROGRAM
DR . PRAJUSHA MOHAN
MITERA HOSPITAL THELLAKOM
KERALA JUNCTION | MASAP | STUDENT ART SHOW
KERALA JN | ETTUMANOOR MUNCIPALITY | KERALA SOLID WASTE MANAGEMENT PROJECT – (KSWMP)
നിരവധി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെലുകളിൽ അവാർഡുകൾ വാരിക്കൂട്ടിയ ഒരു ചിത്രം നമ്മുടെ തീയേറ്ററുകളിലേക്കു എത്തിയിരിക്കുമ്പോൾ ഓടിയെൻസ് ആ സിനിമയെ ആഘോഷമാക്കുകയാണ്. എല്ലാവരെയും ചിരിപ്പിക്കുന്ന ആ അവാർഡ് പടമാണ് ഫെമിനിച്ചി ഫാത്തിമ. തന്റെ ആദ്യ സിനിമയിലൂടെ തന്നെ നമ്മളെ ഞെട്ടിച്ച ഫെമിനിച്ചി ഫാത്തിമയുടെ ഡയറക്ടറും,സ്ക്രിപ്റ്റ് റൈറ്ററും,എഡിറ്ററുമായ ഫാസിൽ മുഹമ്മദാണ് ലൈം ലൈറ്റിൽ .
സ്പോർട്സ് മേഖലയിൽ ഉള്ളവരുടെ പ്രധാന വെല്ലുവിളികളിൽ ഒന്ന് അപ്രതീക്ഷിതമായ ഇഞ്ചുറികൾ ആണ്.എല്ലാ കായിക താരങ്ങൾക്കും തങ്ങളുടെ കരിയറിൽ എപ്പോഴെങ്കിലും പരുക്ക് പറ്റുമെന്നത് അലിഖിത നിയമമാണെന്ന് പറയാം. എന്നാൽ പരുക്ക് പറ്റുമ്പോൾ ചികിത്സയും പരിചരണവും എങ്ങനെയെന്ന് പലർക്കും ശരിയായ അറിവില്ലാത്ത ഒന്നാണ്.സ്പോർട്സ് ഇഞ്ചുറികളെ കുറിച്ചും കൃത്യമായ പരിചരണ രീതികളെ കുറിച്ചും ഇന്ന് ആരോഗ്യ മംഗളത്തിലൂടെ അറിയാം.ആരോഗ്യ അറിവുകളുമായി കൂടെ ഉള്ളത്......Thellakom Mitera Hospital Senior Consultant & Chief Orthopaedic Surgeon Dr Georgy J Kuruvila ആണ്.
09 OCTOBER 2025 #WORLD #SIGHT #DAY
#WORLD #BLIND #WALK
🏋️ Arm Wrestling Champion – He has won several national and international medals, including a gold medal at the World Arm Wrestling Championship (2008, Spain).
🏊 Swimmer & Scuba Diver – He is also a trained scuba diver and swimmer, showing his versatility in sports.
🏸 Shuttle Badminton & Wheelchair Fencing – Competed in other sports as well, proving his adaptability.
🎤 Motivational Speaker – Shares his life journey to inspire others to overcome challenges.
🏅 Recognition – He has received awards for his contribution to sports and for being a symbol of courage and perseverance
പുറമെ നിന്ന് നോക്കുന്ന ഏതൊരാൾക്കും കുറവുകൾ എന്ന് തോന്നുന്നവ തന്റെ നേട്ടങ്ങളാക്കാൻ പരിശ്രമിച്ച അതിലൂടെ വിജയങ്ങൾ സ്വന്തമാക്കിയ ശരീരത്തിന്റെ പരിമിതികളാണ് തനിക്കേറ്റവും ഊര്‍ജം പകരുന്നതെന്ന് ആത്മവിശ്വാസത്തോടെ പറയുന്ന ജോബി മാത്യു ആണ് ഇന്ന് ദി ഫോക്ൿസിൽ തന്റെ വിജയനിമിഷങ്ങളും അനുഭവങ്ങളും പങ്കു വച്ചു കൊണ്ട് ചേരുന്നത്.31 ലോകമെഡലുകൾ ആണ് രാജ്യത്തിനായി അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.ഈ യാത്രയിൽ ഇനിയും സ്വപനങ്ങൾ ഏറെയായിരിക്കെ അറിയാം ലോക ചാമ്പ്യൻ ജോബി മാത്യുവിനെ ദി ഫോക്കസിലൂടെ.
Kallara Panchayath Pachathuruth" refers to a significant "pachathuruthu" (green island) project established within the Kallara Grama Panchayath, located in the Kottayam district of Kerala, India. This project, a state-recognized initiative by the Haritha Keralam Mission, received top honors in the local self-government category for its role in combating climate change and restoring the environment. The Kallara Panchayath's green island, situated on a 40-cent plot near SKV UP School, was developed under the Kallara Grama Panchayath's employment guarantee scheme and is maintained by various local stakeholders.
2024 ൽ ഗോളം,തെക്കു വടക്ക് തുടങ്ങിയ സിനിമകളിലൂടെ അരങ്ങേറിയ താരം 2025 ൽ എത്തി നിൽക്കുമ്പോൾ വളയിലൂടെ ഗംഭീരം പ്രകടനം കാഴ്ച വച്ചിരിക്കുകയാണ് ,മറ്റാരുമല്ല ശീതൾ ജോസഫ് .ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ ശീതൾ ജോസഫ്
ആണ് സിനിമ വിശേഷങ്ങളുമായി ഇന്ന് lime ലൈറ്റിൽ കൂടെ ഉള്ളത്
മെന്റൽ സ്ട്രെസ് ഹൈ ആയിരിക്കുന്ന ഈ കാലഘട്ടത്തിൽ മൈൻഡ് ഒന്ന് ഫ്രീ ആക്കാൻ ,പ്രകൃതിയുമായി ചേർന്നിരിക്കാൻ നിങ്ങൾക്കൊരു അവസരം ലഭിച്ചാലോ...അതും ക്രിയേറ്റിവിറ്റിയുടെ ലോകത്ത് നിങ്ങൾക്കു സ്വയം മറക്കാൻ ഒരവസരം.എങ്കിൽ നിങ്ങളെ കാത്തു റീമ സിംഗ് ഉണ്ട്. പോട്ടറി എന്ന അത്ഭുത ലോകം നിങ്ങള്ക്ക് പരിചയപ്പെടുത്താൻ, സോയിൽ ടു സോൾ' പോട്ടറി സ്റ്റുഡിയോയുമായി.പ്രകൃതിയോടും കലയോടും ചേർന്ന് നിന്ന് കൊണ്ട് വിജയകരമായി മുൻപോട്ടു പോകുന്ന സോയിൽ ടു സോൾ' പോട്ടറി സ്റ്റുഡിയോയുടെയും റീമ സിംഗ്ന്റെയും വിജയകഥ അറിയാം സ്ത്രീപദത്തിലൂടെ.
KERALA JUNCTION | FICAVO | MEGA SHOW
മുൻ പരിചയങ്ങൾ ഒന്നുമില്ലാതിരുന്ന ഒരു മേഖലയിലേക്കു കാൽ എടുത്തു വയ്ക്കുന്നു.മാസങ്ങൾക്കുളിൽ ആ മേഖലയിൽ ലോക റെക്കോർഡ് അടക്കം നിരവധി റെക്കോർഡുകൾ സ്വന്തമാക്കുക.സാധ്യമായ ഈ സ്വപനം യാഥാർഥ്യമാക്കിയ വ്യക്തിയാണ് ബെൻ സണ്ണി വർഗീസ്.
ടൈപ്പോഗ്രാഫി പോർട്രേറ്റുകൾ ചുരുങ്ങിയ സമയംകൊണ്ട് വരച്ചാണ് ബെൻ ഈ റെക്കോർഡുകളത്രയും നേടിയെടുത്തത്. വരച്ചതാവട്ടെ മോഹൻലാലും മമ്മൂട്ടിയുമടക്കം ആറ് പ്രമുഖ തെന്നിന്ത്യൻ താരങ്ങളുടെ ചിത്രങ്ങളും. ബെൻ സണ്ണിയുടെ റെക്കോർഡ് യാത്ര ഇന്നറിയാം ഫോക്കസിലൂടെ..
ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 8 വരെ ദേശീയ നേത്രദാന പക്ഷാചരണം ആചരിച്ചു വരുന്ന ഈ സമയത്ത് പ്രതിജ്ഞയേക്കാള്‍ നേത്രദാനം പ്രാവര്‍ത്തികമാക്കുന്നതിന് ഊന്നല്‍ നല്‍കേണ്ടതുണ്ട്. കണ്ണുകൾ ദാനം ചെയ്യേണ്ടതിന്റേയും കണ്ണുകൾ ദാനം ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കേണ്ടതിനെക്കുറിച്ചുമാണ് ഈ ദിനങ്ങളിൽ നമ്മൾ അറിഞ്ഞിരിക്കേണ്ടത്. റിപ്പോര്‍ട്ടുകൾ പറയുന്നത് ഇന്ത്യയിലെ ആരോഗ്യപ്രശ്നങ്ങളിൽ ഏറ്റവും മുന്നില്‍ നിൽക്കുന്ന ഒന്നാണ് അന്ധതയുമായി ബന്ധപ്പെട്ടുള്ളത്. മരണാനന്തരമാണ് നേത്രദാനം ചെയ്യുന്നത് എങ്കിൽ പോലും പലരും അതിന് തയ്യാറാവാതിരിക്കുന്ന അവസ്ഥകൾ ഉണ്ടാവുന്നുണ്ട്. നേത്രദാനത്തെക്കുറിച്ച് പല വിധത്തിലുള്ള തെറ്റിദ്ധാരണകളും ഇന്നും നിലനിൽക്കുന്നുണ്ട് എന്നത് തന്നെയാണ് അതിനു പിന്നിലുള്ള കാരണം.കാഴ്ചയില്ലാത്തവർക്ക് നമ്മുടെ കണ്ണുകളിലൂടെ വെളിച്ചം പകരാനും അവർക്ക് ലോകം കാണുന്നതിനും ഉള്ള അവസരം നമ്മുടെ കണ്ണുകളിലൂടെ ലഭിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് നോക്കൂ. ഈ സാഹചര്യത്തിൽ നേത്രദാനത്തെക്കുറിച്ചും ഇതിന്റെ ആവശ്യകതയേയും പ്രാധാന്യത്തെക്കുറിച്ചും ഇന്ന് അറിഞ്ഞാലോ ആരോഗ്യ മംഗളത്തിലൂടെ. നേതൃദാനം സംബന്ധിച്ച ആരോഗ്യ അറിവുകളുമായി ചേരുന്നു കൂടല്ലൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ അസിസ്റ്റന്റ് സർജനും, കോട്ടയം ജനറൽ ഹോസ്പിറ്റലിലെ കാട്രാക്ട് സർജനുമായ Dr Liju kuriakose
കണ്ണടച്ചു തുറന്നപ്പോൾ ഗിന്നസ് ബുക്ക് ഒഫ് റെക്കാഡിലെത്തിയ വ്യക്തി. 28 അക്കസംഖ്യയുടെ മുഴുവൻ അക്കങ്ങളും ഓർത്തുപറഞ്ഞ ഇന്ത്യയുടെ ഗണിതമാന്ത്രികൻ.ഓർമശക്തിയുടെ സുൽത്താൻ എന്നറിയപ്പെടുന്ന ഇറാൻ സ്വദേശി മൊർത്തോസ ജാവേദ് അഹമ്മദബാദിയുടെ 27 റെക്കാഡ് തിരുത്തിയ ആലപ്പുഴക്കാരൻ. ഈ വിശേഷങ്ങൾ എല്ലാം യോജിച്ച വ്യക്തി അതാണ് വിവേക് രാജ് .കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ഗിന്നസ് വിവേക്.ഇന്ന് ദി ഫോക്കസിൽ നമ്മുക്കൊപ്പമുള്ളത് ഗിന്നസ് റെക്കോർഡ്, ലിംക ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്,ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ,അറേബ്യന്‍ ബുക്ക് ഓഫ് റെക്കോഡ് തുടങ്ങിയ നേട്ടങ്ങൾ സ്വന്തമാക്കിയ ഗിന്നസ് വിവേകാണ്.അറിയാം അദ്ദേഹത്തിന്റെ ഗണിത യാത്രയെ
കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധാവൽക്കരിക്കുന്നതിന്റെ ഭാഗമായി ലോകമെമ്പാടും ഓഗസ്റ്റ് ഒന്ന് മുതൽ ഏഴ് വരെ മുലയൂട്ടൽ വാരം ആചരിക്കുകയാണ്.ഈ സാഹചര്യത്തിൽ, എത്രനാൾ അമ്മ കുഞ്ഞിനെ മുലയൂട്ടണം? കുഞ്ഞിനും, അമ്മക്കും മുലയൂട്ടല്‍ എങ്ങനെ ഗുണം ചെയ്യുന്നു? ശൈശവാവസ്ഥയുടെ വിവിധ ഘട്ടങ്ങളിൽ മുലയൂട്ടലിന്റെ ഗുണങ്ങൾ എന്തൊക്കെയാണ?മുലയൂട്ടുന്ന അമ്മമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? തുടങ്ങിയ കാര്യങ്ങളിൽ പലർക്കും സംശയങ്ങളേറെയുമാണ്.ഇന്ന് ആരോഗ്യ മംഗളത്തിൽ മുലയൂട്ടൽ സംബന്ധിച്ച ഇത്തരം സംശയങ്ങൾക്കുള്ള മറുപടികളുമായി ചേരുന്നു Thellakom Mitera Hospital, Consultant Paediatrician Dr Merin Sneha James .
AMMA MADHURAM | BREASTFEEDING WEEK PROGRAM | NHM KOTTAYAM | RADIO MANGALAM | DR.ANOOPA LUCAS
KERALA JUNCTION | AMMAKORU PUSTHAKAM | Govt. LP SCHOOL PANGADA
RADIO MANGALAM 91.2