ദൈവത്തിൻ്റെ അന്തിമ പദ്ധതിയുടെ പൂർത്തീകരണത്തിൻ്റെ മനോഹരമായ വിവരണങ്ങളാണ് വെളിപാട് ഇരുപത്തിയൊന്നും ഇരുപത്തിരണ്ടും അദ്ധ്യായങ്ങളിൽ കാണുന്നത്. വിശ്വാസത്തിൻ്റെ മാതൃകകളും ശിക്ഷണത്തിൻ്റെ ആവശ്യകതയും അന്തിമോപദേശങ്ങളും ആശംസകളുമാണ് ഹെബ്രായർക്കുള്ള ലേഖനത്തിൽ വിവരിക്കുന്നത്. ജീവവൃക്ഷത്തിലേക്കുള്ള വഴി അടഞ്ഞതിൻ്റെ ഭയാനകമായ ചിത്രം അവതരിപ്പിച്ചുകൊണ്ട് ഉല്പത്തിപ്പുസ്തകത്തിൽ ആരംഭിച്ചത്, ജീവവൃക്ഷത്തിലേക്കുള്ള വഴി തുറക്കപ്പെപ് നെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് വെളിപാട് പുസ്തകത്തിൽ അവസാനിക്കുന്നത്. Bible in a Year -ൻ്റെ അവസാനത്തെ ദിവസത്തിൽ, വിടപറഞ്ഞ് മടങ്ങാൻ കഴിയാത്ത വിധം ആഴത്തിൽ രൂപപ്പെട്ട ഒരാത്മബന്ധം ഈ വായനയുടെ വഴിത്താരയിൽ കണ്ടുമുട്ടിയ നമ്മളുമായി ഉണ്ട് എന്ന് ഡാനിയേൽ അച്ചൻ പങ്കു വെക്കുന്നു.
[വെളിപാട് 21-22, ഹെബ്രായർ 11-13, സുഭാഷിതങ്ങൾ 31:30-31 ]
BIY INDIA LINKS—
🔸Subscribe: https://www.youtube.com/@biy-malayalam
ബാബിലോണിൻ്റെ പതനത്തെക്കുറിച്ചും, യുഗാന്ത്യത്തിൽ സംഭവിക്കുന്ന നിരവധി കാര്യങ്ങളെക്കുറിച്ച് പ്രഭാഷകൻ്റെ പുസ്തകത്തിലും, ഹെബ്രായ ലേഖനത്തിൽ പഴയനിയമത്തിലെ ബലികളുടെ സ്ഥാനത്ത് നിലവിൽവന്ന പുതിയ ഉടമ്പടിയെ കുറിച്ചുള്ള വിവരണങ്ങൾ നമ്മൾ ശ്രവിക്കുന്നു. ക്രിസ്തുവിനെപ്രതി അനുസരണമുള്ളവരായി ജീവിക്കണമെന്നും, വിശ്വാസത്തിൻ്റെയും ആത്മധൈര്യത്തിൻ്റെയും പാത പിന്തുടർന്ന് സത്യവിശ്വാസത്തിൽ നിലനിൽക്കണമെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[വെളിപാട് 18-20, ഹെബ്രായർ 9-10, സുഭാഷിതങ്ങൾ 31:26-29]
BIY INDIA LINKS—
🔸Instagram: https://www.instagram.com/biy.india/
വെളിപാടിൻ്റെ പുസ്തകത്തിൽ ക്രോധത്തിൻ്റെ ഏഴ് പാത്രങ്ങൾ, ഏഴ് ശിക്ഷാവിധി നടപ്പാക്കലുകൾ എന്നിവയെ കുറിച്ചുള്ള വെളിപ്പെടുത്തലുകളും ബാബിലോണിന്റെ പതനത്തെക്കുറിച്ചുള്ള അറിയിപ്പും ഇന്നു നാം ശ്രവിക്കുന്നു.അധികാരത്തിനുവേണ്ടിയും, ലാഭക്കൊതിക്കു വേണ്ടിയും എന്ത് നിലവാരമില്ലാത്ത കാര്യങ്ങളും ചെയ്യുന്ന, ഒരു സമൂഹം, അതാണ്,ബാബിലോണിന്റെ പ്രത്യേകതകൾ.ഈ ലോക ജീവിതത്തിനു വേണ്ടി മാത്രം ക്രിസ്തുവിനെ തേടുമ്പോൾ, നിർമ്മിക്കപ്പെടുന്നത് ജറുസലേം അല്ല, ബാബിലോൺ ആണ്.അതുകൊണ്ടുതന്നെ ഇന്ന് ദൈവജനം പുറത്തു വരേണ്ടത് ഈജിപ്തിൽനിന്ന് അല്ല, ലോകത്തോടുള്ള മമത ആകുന്ന ബാബിലോണിൽ നിന്നാണെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[വെളിപാട് 15-17, ഹെബ്രായർ 5-8, സുഭാഷിതങ്ങൾ 31:23-25]
BIY INDIA LINKS—
🔸Twitter: https://x.com/BiyIndia
സ്ത്രീയും മഹാവ്യാളിയും തമ്മിലുള്ള ഒരു പോരാട്ടത്തിൻ്റെ കഥയും, എതിർക്രിസ്തുവിനെക്കുറിച്ചും അവൻ്റെ വ്യാജ പ്രവാചകനെക്കുറിച്ചുള്ള സൂചനകളും, ബാബിലോണിൻ്റെ പതനത്തെക്കുറിച്ചുള്ള അറിയിപ്പും, 3 മാലാഖമാർ നൽകുന്ന സന്ദേശങ്ങളും, അന്തിമമായ വിളവെടുപ്പിന് ക്കുറിച്ചുള്ള സൂചനകളുമാണ് വെളിപാട് പുസ്തകത്തിൽ വിവരിക്കുന്നത്. യേശു മാലാഖമാരേക്കാൾ സമുന്നതനായ ദൈവപുത്രനാണെന്നും വിശ്വസ്തനും കരുണയുള്ളവനുമായ മഹാപുരോഹിതനാണെന്നും ഹെബ്രായർക്കുള്ള ലേഖനത്തിൽ പറയുന്നു. ദൈവത്തിനെതിരെ മറുതലിച്ചു നിൽക്കുന്ന ഒരു ഭാവത്തിൻ്റെ അല്ലെങ്കിൽ ഒരു പ്രതിഷേധത്തിൻ്റെ അടയാളമാണ് 6 എന്ന നമ്പറെന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
[വെളിപാട് 12-14, ഹെബ്രായർ 1-4, സുഭാഷിതങ്ങൾ 31:19-22 ]
BIY INDIA LINKS—
🔸Facebook: https://www.facebook.com/profile.php?id=61567061524479
വെളിപാട് പുസ്തകത്തിൽ, ദൈവത്തിൻ്റെ തിരഞ്ഞെടുക്കപ്പെട്ട ആത്മാക്കളെ മുദ്രയിടുന്നതും, പാപം നിറഞ്ഞ ലോകത്തിൽ ദൈവത്തിൻ്റെ ശിക്ഷാവിധി, മഹാമാരികൾ വഴി നടപ്പിലാക്കുന്നതും, അടയാളം ഇല്ലാത്തവരെ ഞെരുക്കുന്നതിനും പീഡിപ്പിക്കുന്നതിനും വെട്ടുകിളിക്കൂട്ടം വരുന്നതും, ഇന്നു നാം ശ്രവിക്കുന്നു. ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ മേൽ ഇട്ട അടയാളം, പ്രധാനമായും മാമ്മോദീസായിൽ ആത്മാവിലേക്ക് പതിഞ്ഞ മായാത്ത മുദ്ര, യേശുക്രിസ്തുവിൻ്റെ ശരീരരക്തങ്ങളിൽ പങ്കെടുക്കുമ്പോൾ നമ്മുടെ ആത്മാവിൽ പതിയുന്ന മായാത്ത മുദ്ര, നമ്മുടെ അവയവങ്ങളിൽ നിക്ഷേപിക്കപ്പെടുന്ന യേശുവിൻ്റെ ശരീരരക്തങ്ങളുടെ ശക്തി എന്നിവ സൂചിപ്പിക്കുന്നു. യോഹന്നാൻ, ദൂതൻ്റെ കയ്യിൽ നിന്ന് ചുരുൾ വാങ്ങി ഭക്ഷിക്കുന്നത് വരാൻപോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള ദൈവത്തിൻ്റെ പദ്ധതികളെ സൂചിപ്പിക്കുന്നതാണെന്ന് ഡാനിയേൽ അച്ചൻ നമുക്ക് മനസ്സിലാക്കിത്തരുന്നു.
[ വെളിപാട് 8-11, ഫിലെമോൻ, സുഭാഷിതങ്ങൾ 31:16-18 ]
BIY INDIA LINKS—
🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf
പൗലോസ് അപ്പസ്തോലൻ സഭാനേതൃത്വത്തിന് നൽകുന്ന നിർദേശങ്ങൾ തീത്തോസിൻ്റെ പുസ്തകത്തിലും, കർത്താവ് യോഹന്നാന് നൽകുന്ന സ്വർഗീയ ദർശനത്തെക്കുറിച്ച് വെളിപാട് പുസ്തകത്തിലും നാം ശ്രവിക്കുന്നു. ഓരോ ദിവസവും നമ്മുടെ ദേവാലയ ബലിപീഠങ്ങളിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനകൾ പുത്രൻ്റെ മധ്യസ്ഥപ്രാർഥനയിലുള്ള സ്വർഗ്ഗീയ ആരാധനയിലുള്ള പങ്കുചേരലാണ്. നമ്മുടെ ഹൃദയങ്ങൾ കർത്താവിൻ്റെ സന്നിധിയിലേക്ക് ഉയർത്താനുള്ള ആഹ്വാനം കുർബാന മധ്യേയുള്ള എല്ലാ അനാഫൊറകളിലും ഉണ്ട്. അതുകൊണ്ട് കൂടുതൽ ആഴമായി കുർബാനയെ സ്നേഹിക്കണം എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[വെളിപാട് 4-7, തീത്തോസ് 1-3, സുഭാഷിതങ്ങൾ 31:10-15]
BIY INDIA LINKS—
🔸BIY Malyalam main website: https://www.biyindia.com/
പീഡനത്തിലായിരുന്ന സഭയെ വിശ്വാസത്തിൽ പിടിച്ചുനിർത്താൻ, ചരിത്രത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ പരിശുദ്ധാത്മാവ് വെളിപ്പെടുത്തിക്കൊടുക്കുന്നതാണ് ഇന്ന് നാം വെളിപാട് പുസ്തകത്തിലൂടെ ശ്രവിക്കുന്നത്. ഇത് സഭയിലേക്കുള്ള കർത്താവിൻ്റെ സന്ദേശമാണ്. സകല പ്രവചനങ്ങളുടെയും, പൂർത്തീകരണമായ ക്രിസ്തു എന്ന ഒരു വിഷയത്തിലേക്കാണ് വെളിപാട് പുസ്തകം നമ്മളെ എത്തിക്കുന്നത്. പ്രാർത്ഥനാ നിരതനായിരിക്കുമ്പോഴാണ് യോഹന്നാന് ഈ ദൈവിക വെളിപാട് ഈശോ നൽകുന്നത്. അതുകൊണ്ട്, വെളിപാട് പുസ്തകത്തെ മുഴുവൻ നമ്മൾ വ്യാഖ്യാനിക്കേണ്ടത് ആരാധനയുടെ പശ്ചാത്തലത്തിലാണ് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[വെളിപാട് 1-3, 2 തിമോത്തേയോസ് 3-4, സുഭാഷിതങ്ങൾ 31:8-9]
BIY INDIA LINKS—
🔸Subscribe: https://www.youtube.com/@biy-malayalam
വിശ്വാസം ജീവിച്ച ജനതകളുടെ ഇടയിൽ സംഭവിച്ചതും സഭയെ ഉപദ്രവം ചെയ്ത് നശിപ്പിക്കാൻ ശ്രമിച്ചതുമായ പല തിന്മനിറഞ്ഞ പ്രവണതകൾക്കുമെതിരെയുള്ള ഒരു ദൈവികമായ പ്രതിരോധമാണ് യൂദായുടെ ലേഖനം. തങ്ങൾക്കു ലഭിച്ച ദൈവകൃപയെ ദുർവിനിയോഗം ചെയ്യുന്ന ആളുകളെക്കുറിച്ചുള്ള പരാമർശം ഈ ഭാഗത്തുണ്ട്. ക്രിസ്തുവിൻ്റെ യഥാർത്ഥ പടയാളിയാവാൻ നമുക്ക് എന്തൊക്കെ ഗുണവിശേഷങ്ങളാണ് വേണ്ടത് എന്ന് തിമോത്തേയോസിൻ്റെ രണ്ടാം ലേഖനത്തിൽ നാം വായിക്കുന്നു. അനുദിനം നമ്മുടെ ജീവിതത്തെ വിശുദ്ധീകരിച്ച് മുന്നോട്ട് പോകാനുള്ള ഒരു വലിയ ദാഹം നമുക്കുണ്ടാവണമെന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു.
[യൂദാ, 2 തിമോത്തേയോസ് 1-2, സുഭാഷിതങ്ങൾ 31:1-7]
BIY INDIA LINKS—
🔸Instagram: https://www.instagram.com/biy.india/
യോഹന്നാൻ്റെ രണ്ടും മൂന്നും ലേഖനങ്ങളിൽ സഭയ്ക്കും സുവിശേഷം പ്രസംഗിച്ചുകൊണ്ടിരുന്ന ആളുകളെ ഭവനങ്ങളിൽ സ്വീകരിച്ച് അവർക്ക് ആതിഥ്യം കൊടുത്ത ദൈവവിശ്വാസിയായ ഗായിയോസിനും എഴുതുന്ന സന്ദേശങ്ങൾ നാം ശ്രവിക്കുന്നു. ദൈവവചനത്താലും പ്രാർത്ഥനയാലും എല്ലാം വിശുദ്ധീകരിക്കപ്പെടും എന്ന് തിമോത്തി ലേഖനത്തിൽ സാക്ഷ്യപ്പെടുത്തുന്നു. മാരകപാപത്തിൻ്റെ ഗണത്തിൽപ്പെടുന്ന വിഗ്രഹാരാധന, വ്യഭിചാരം, ധനമോഹം എന്നിവയിൽ നിന്ന് ഓടിയകലണം. ഏത് സ്ഥലത്തെയും സാഹചര്യത്തെയും വിശുദ്ധീകരിച്ച് എടുക്കേണ്ടത് ദൈവവചനത്താലും പ്രാർത്ഥനയാലുമാണ് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[ 2 യോഹന്നാൻ, 3 യോഹന്നാൻ, 1 തിമോത്തേയോസ് 4-6, സുഭാഷിതങ്ങൾ 30:29-33]
BIY INDIA LINKS—
🔸Twitter: https://x.com/BiyIndia
യോഹന്നാൻ സ്നേഹത്തെക്കുറിച്ച് വിവരിക്കുമ്പോൾ, ജീവിതത്തിൽ നമ്മൾ പുലർത്തേണ്ട നിഷ്ഠയെക്കുറിച്ച് പൗലോസ് അപ്പസ്തോലൻ തിമോത്തേയോസിന് എഴുതിയ ലേഖനത്തിൽ വിവരിക്കുന്നത് ഇന്ന് നാം ശ്രവിക്കുന്നു. ദൈവകല്പനകൾ പാലിക്കുന്നതിലൂടെയാണ് നമ്മൾ ദൈവസ്നേഹം തെളിയിക്കേണ്ടത്. പിതാവിനും മനുഷ്യർക്കുമിടയിൽ, യേശു മാത്രമാണ് രക്ഷയ്ക്കായി നൽകപ്പെട്ട ഏകനാമം. ജീവിതത്തിൽ നമുക്ക് ലഭിച്ച ദൈവകൃപകളെയെല്ലാം നന്ദിയോടെ തിരിഞ്ഞുനോക്കാൻ കഴിയണം എന്നുള്ളതാണ് ഒരു ആത്മീയ മനുഷ്യൻ്റെ പ്രത്യേകത എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[1 യോഹന്നാൻ 4-5, 1 തിമോത്തേയോസ് 1-3, സുഭാഷിതങ്ങൾ 30:24-28]
BIY INDIA LINKS—
🔸Facebook: https://www.facebook.com/profile.php?id=61567061524479
ജീവൻ്റെ വചനമാകുന്ന ക്രിസ്തുവാണ് യഥാർത്ഥ പ്രകാശമെന്നും അതിനാൽ സ്നേഹത്തിൽ ജീവിക്കുന്നതാണ് പ്രകാശത്തിൽ ജീവിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്; എന്നിങ്ങനെയുള്ള വിവരണങ്ങൾ യോഹന്നാൻ്റെ ഒന്നാം ലേഖനത്തിൽ നാം വായിക്കുന്നു. ക്രിസ്തുവിൻ്റെ ശത്രുക്കൾ ആരാണെന്നും അദ്ദേഹം ഇവിടെ വിവരിക്കുന്നു. തിന്മയുടെ അജ്ഞാതശക്തി എപ്രകാരമാണ് പ്രവർത്തിക്കുന്നത് എന്നും സ്വയം വഞ്ചിതരാകാതെ ദൈവത്തിൽ സ്ഥിരതയുള്ളവരായി എങ്ങനെ നിലനിൽക്കാമെന്നും തെസ്സലോനിക്കാക്കാർക്കുള്ള രണ്ടാം ലേഖനത്തിൽ നിന്ന് നാം മനസിലാക്കുന്നു. ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണ്, ലോകത്തെ സ്നേഹിക്കുന്നവന് ദൈവത്തെ സ്നേഹിക്കാൻ കഴിയില്ല എന്ന ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[1 യോഹന്നാൻ 1-3, 2 തെസലോനിക്കാ 1-3, സുഭാഷിതങ്ങൾ 30:20 -23]
BIY INDIA LINKS—
🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf
പത്രോസ് ശ്ലീഹായുടെ രണ്ടാം ലേഖനത്തിൽ ക്രിസ്തുവിലൂടെ നമുക്ക് ലഭിച്ച രക്ഷയെകുറിച്ചും, നമുക്ക് ഉണ്ടാകേണ്ട അറിവിനെക്കുറിച്ചും, ഇന്ന് നാം ശ്രവിക്കുന്നു.തെസ്സലോനിക്കാ ലേഖനത്തിലേക്ക് വരുമ്പോൾ ദൈവത്തിന്റെ ഹിതത്തെക്കുറിച്ചും ആഗ്രഹത്തെക്കുറിച്ചും പരാമർശിക്കുന്നു. സഭയോട് ചേർന്ന് നിൽക്കുക, സഭയുടെ പ്രബോധത്തോടെ ചേർന്നു നിൽക്കുക എന്നത് അപ്പസ്തോലൻ ഓർമ്മിപ്പിക്കുന്നത്, വിശുദ്ധ ലിഖിതങ്ങൾ, ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനു ഉള്ളതല്ല എന്ന് ഓർമിപ്പിച്ചു കൊണ്ടാണ്. നമ്മെ സംബന്ധിക്കുന്ന ദൈവഹിതം, നമ്മുടെ വിശദീകരണവും നമ്മളെപ്പോഴും സന്തോഷത്തോടെ ഇരിക്കണം എന്നുള്ളതാണ് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[2 പത്രോസ് 1-3, 1 തെസ്സലോനിക്കാ 4-5, സുഭാഷിതങ്ങൾ 30:17-19]
BIY INDIA LINKS—
🔸BIY Malyalam main website: https://www.biyindia.com/
ക്രിസ്തീയ സഹങ്ങളുടെ ആഴവും അർത്ഥവും എന്താണെന്ന് പത്രോസ് ശ്ലീഹായുടെ ഒന്നാം ലേഖനത്തിൽ നാം വായിക്കുന്നു. ക്രിസ്തുവിൻ്റെ മഹത്വത്തിൽ പങ്കുകാരാവാനുള്ള വിളിയാണ് ഓരോ സഹനവുമെന്നും അവനിൽ വിശ്വസിക്കുന്നു എന്ന് പറയുന്നവൻ അവൻ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിവരുമെന്നും ശ്ലീഹാ പറയുന്നു. ബുദ്ധിമുട്ടുകളുടെ നടുവിൽ ദൈവവചനത്തിന് കുറേക്കൂടി മാധുര്യമുണ്ട് എന്ന് പൗലോസ് ശ്ലീഹാ തെസ്സലോനിക്കായിലെ സഭയിലെ അനുഭവത്തെ മുൻനിറുത്തി വിവരിക്കുന്നു. ക്ലേശങ്ങളുടെ നടുവിലാണ് യഥാർത്ഥ ദൈവവിശ്വാസം പ്രകടമാകുന്നത് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[1 പത്രോസ് 3-5, 1 തെസലോനിക്കാ 1-3, സുഭാഷിതങ്ങൾ 30:15-16]
BIY INDIA LINKS—
🔸Subscribe: https://www.youtube.com/@biy-malayalam
പീഡനങ്ങളിൽ പതറാതെ നിൽക്കാൻ യഹൂദ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിക്കുന്നതാണ് പത്രോസ് ശ്ലീഹായുടെ ഒന്നാം ലേഖനത്തിൻ്റെ മുഖ്യമായ ഒരു പ്രമേയം. വിശുദ്ധരായിരിക്കണമെന്നാണ് അപ്പസ്തോലൻ ജനങ്ങളെ ഉപദേശിച്ചത്. കൊളോസോസ് ലേഖനത്തിൻ്റെ മൂന്നാം അദ്ധ്യായത്തിലേക്ക് വരുമ്പോൾ ഉന്നതത്തിലുള്ളവയെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു ആഹ്വാനം നമുക്ക് നൽകപ്പെടുന്നുണ്ട്. നമ്മൾ ക്രിസ്തുവിനോടൊപ്പം ഉയിർപ്പിക്കപ്പെട്ടു എന്നതുകൊണ്ട് ഈ ലോകത്തിൻ്റെ കാര്യങ്ങളിലല്ല മറിച്ച് ഉന്നതത്തിലുള്ളവയെകുറിച്ച് ചിന്തിക്കാൻ അപ്പസ്തോലൻ ആവശ്യപ്പെടുന്നു. ഈ ലോകത്തിലെ സുഖങ്ങളൊക്കെ സ്വീകരിക്കുമ്പോഴും വളരെ ഗൗരവതരമായ ഒരു നിർമമത ഈ ലോകത്തോട് നമുക്ക് ഉണ്ടാകണമെന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു.
[1 പത്രോസ് 1-2, കൊളോസോസ് 3-4, സുഭാഷിതങ്ങൾ 30:10-14]
BIY INDIA LINKS—
🔸Instagram: https://www.instagram.com/biy.india/
യാക്കോബ് ശ്ലീഹായുടെ ലേഖനം മൂന്നാം അദ്ധ്യായം നാവിൻ്റെ ദുരുപയോഗത്തെ സംബന്ധിക്കുന്ന വിവരണങ്ങൾ ഉൾകൊള്ളുന്നു. നാവിൻ്റെമേൽ നിയന്ത്രണമുള്ളവന് ശരീരം മുഴുവൻ്റെയുംമേൽ അല്ലെങ്കിൽ ജീവിതത്തിൻ്റെ മേൽ നിയന്ത്രണമുണ്ട് എന്ന് ഇവിടെ നാം വായിക്കുന്നു. കൊളോസോസ് സഭയിൽ ഉടലെടുത്ത ചില അബദ്ധ പ്രബോധനങ്ങളുടെ, പ്രത്യേകിച്ച് ക്രിസ്തുവിൻ്റെ സുവിശേഷത്തിൻ്റെ ഏകാഗ്രതയിൽ നിന്ന് വിശ്വാസികളുടെ ഹൃദയത്തെ വ്യതിചലിക്കുന്ന അബദ്ധ സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തിലാണ് പൗലോസ് ശ്ലീഹാ ജയിലിൽ കിടക്കുന്ന സമയത്ത് അദ്ദേഹം കൊളോസോസിലെ സഭയ്ക്ക് എഴുതുന്നത്. നമ്മുടെ പ്രവർത്തികളും നിലപാടുകളും പ്രതികരണങ്ങളുമൊക്കെ മറ്റുള്ളവരുടെ ജീവിതത്തിൽ നിലവിളിക്ക് കാരണമാകുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഡാനിയേൽ അച്ചൻ നമ്മോട് പറയുന്നു
[യാക്കോബ് 3-5, കൊളോസോസ് 1-2, സുഭാഷിതങ്ങൾ 30:7-9]
BIY INDIA LINKS—
🔸Twitter: https://x.com/BiyIndia
സാധാരണ ജീവിതത്തിനാവശ്യമായ ധാർമികോപദേശങ്ങൾ യേശുവിന്റെ സുവിശേഷ പഠനങ്ങളുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുകയാണ് യാക്കോബ് ശ്ലീഹ ചെയ്യുന്നത്. നിയമത്തിലൂടെയുള്ള നീതിയും വിശ്വാസത്തിലൂടെയുള്ള നീതിയും തമ്മിൽ താരതമ്യം ചെയ്തുകൊണ്ട് ക്രിസ്തുവിന്റെ യഥാർത്ഥനീതി എന്താണെന്ന് ഫിലിപ്പി ലേഖനത്തിൽ പരാമർശിക്കുന്നു. പരീക്ഷകൾ വരുമ്പോൾ സന്തോഷിക്കണമെന്നും അത് വിശ്വാസത്തിന്റെ പരിശോധനകളാണെന്നും,വിശ്വാസവും പ്രവൃത്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
[യാക്കോബ് 1-2, ഫിലിപ്പി 3-4, സുഭാഷിതങ്ങൾ 30:1-6 ]
BIY INDIA LINKS—
🔸Facebook: https://www.facebook.com/profile.php?id=61567061524479
പൗലോസ് അപ്പസ്തോലൻ മാൾട്ടയിലും റോമായിലും ദൈവരാജ്യം സ്ഥാപിക്കുന്നതും ക്രിസ്തുയേശുവിനെപറ്റി പ്രസംഗിക്കുന്നതും അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം വായിക്കുന്നു. എനിക്കു ജീവിക്കുക എന്നത് ക്രിസ്തുവും മരിക്കുക എന്നത് നേട്ടവുമാകുന്നു എന്ന് പൗലോസ് ശ്ലീഹാ ഫിലിപ്പിയുടെ ലേഖനത്തിൽ പറയുന്നു. നമ്മൾ ചവിട്ടി നടക്കുന്നത് നമുക്ക് മുൻപേ പോയ പാവപ്പെട്ട കുറെയധികം മനുഷ്യരുടെ ചോര വീണ മണ്ണിലൂടെയാണ്. അവരുടെ രക്തവും കണ്ണുനീരും വിയർപ്പും നിലവിളികളുമൊക്കെ അലിഞ്ഞുചേർന്ന ഒരു അന്തരീക്ഷത്തിലാണ് നമ്മൾ വിശ്വാസം ജീവിക്കുന്നത് എന്ന വലിയ ഓർമപ്പെടുത്തൽ ഡാനിയേൽ അച്ചൻ നൽകുന്നു.
[അപ്പസ്തോല പ്രവർത്തനങ്ങൾ 28, ഫിലിപ്പി 1-2, സുഭാഷിതങ്ങൾ 29:25-27 ]
BIY INDIA LINKS—
🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf
റോമിലേക്ക് അപ്പസ്തോലനായ പൗലോസ് കപ്പൽ യാത്ര നടത്തുന്നത് അപ്പസ്തോല പ്രവർത്തനത്തിൽ വിവരിക്കുന്നു,സഭയിൽ ദൈവജനത്തെ വളർത്താൻ ഉതകുന്ന വിവിധങ്ങളായ ശുശ്രൂഷകളെ കുറിച്ച് എഫേസോസ് ലേഖനത്തിൽ നാം ശ്രവിക്കുന്നു. ഈ ശുശ്രൂഷകളെല്ലാം വിശ്വാസികൾ ക്രിസ്തുവിൻ്റെ പക്വതയിലേക്ക് വളരാൻ വേണ്ടിയുള്ളതാണ്,സ്വയം വളരാനുള്ളതല്ല. പരിശുദ്ധാത്മാവിനെ വേദനിപ്പിക്കുന്ന പാപം നാവിൻ്റെ ദുരുപയോഗമാണെന്നും,ക്രിസ്തീയ ജീവിതത്തിൻ്റെ സംരക്ഷണത്തിന് ആയുധങ്ങൾ ധരിക്കണമെന്നും,ദൈവവചനം ആകുന്ന ആത്മാവിൻ്റെ വാളെടുത്ത് ശത്രുവിനെ നേരിടണമെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[അപ്പസ്തോല പ്രവർത്തനങ്ങൾ 27,എഫേസോസ് 4-6, സുഭാഷിതങ്ങൾ 29:22-24 ]
BIY INDIA LINKS—
🔸BIY Malyalam main website: https://www.biyindia.com/
യഹൂദർ തൻ്റെമേൽ ആരോപിക്കുന്ന കുറ്റങ്ങളെകുറിച്ച് അപ്പസ്തോലനായ പൗലോസ് അഗ്രിപ്പാരാജാവിൻ്റെ മുമ്പിൽ വിശദീകരണം നൽകുന്നതും തൻ്റെ മാനസാന്തരകഥ വിവരിക്കുന്നതും അപ്പസ്തോലപ്രവർത്തനങ്ങളിൽ നാം വായിക്കുന്നു. ജഡത്തിൻ്റെയും ഭാവനകളുടെയും ഇംഗിതങ്ങൾ നിവർത്തിച്ചുകൊണ്ട് ജീവിച്ച മനുഷ്യരെ കരുണാസമ്പന്നനായ ദൈവം അവിടത്തെ വലിയ സ്നേഹത്താലും കൃപയാലും രക്ഷിച്ച് ക്രിസ്തുയേശുവിനോടുകൂടെ ഉയിർപ്പിച്ച് സ്വർഗത്തിൽ ഒപ്പമിരുത്തിയതിനെപറ്റിയുള്ള വായനകളാണ് എഫേസോസ് ലേഖനത്തിൽ ഉള്ളത്. നാം രക്ഷ പ്രാപിക്കുന്നത് പ്രവൃത്തികളാലല്ല വിശ്വാസത്താലാണ് എന്ന സന്ദേശം വചനവായനയോടൊപ്പം ഡാനിയേൽ അച്ചൻ നൽകുന്നു.
[അപ്പസ്തോല പ്രവർത്തനങ്ങൾ 26, എഫേസോസ്1-3, സുഭാഷിതങ്ങൾ 29:18-21 ]
BIY INDIA LINKS—
🔸Subscribe: https://www.youtube.com/@biy-malayalam
പുത്രൻ്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നതിനെക്കുറിച്ച് ഗലാത്തിയ ലേഖനത്തിൽ നമ്മൾ ശ്രവിക്കുന്നു. അപ്പൻ ഇല്ലാതാകുമ്പോൾ നഷ്ടപ്പെടുന്ന സുരക്ഷിതത്വം, ക്രിസ്തുവിൻ്റെ കുരിശിലൂടെ നമുക്ക് പരിഹരിക്കാം. ക്രിസ്തീയ സ്വാതന്ത്ര്യം, തിന്മ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമല്ല, മറിച്ച് നന്മ സ്വാതന്ത്ര്യത്തോടെ തിരഞ്ഞെടുക്കാനുള്ള അവകാശമാണ്. നന്മകളിലേക്ക് കടന്നുപോകാൻ, ഒരു മനുഷ്യന് സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യമാണ് യഥാർത്ഥ സ്വാതന്ത്ര്യം എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[അപ്പസ്തോല പ്രവർത്തനങ്ങൾ 25, ഗലാത്തിയാ 4-6, സുഭാഷിതങ്ങൾ 29:15-17 ]
BIY INDIA LINKS—
🔸Instagram: https://www.instagram.com/biy.india/