
വൈലോപ്പിള്ളി തന്റെ കാവ്യജീവിതത്തിന്റെ തുടക്കത്തിലേ സഹ്യന്റെ മകൻ എഴുതി എങ്കിൽ അതിനെ കുറേ കൂടെ ഒളിപ്പിച്ച് മധുരമായി, രണ്ടു ജീവിതം മനുഷ്യർക്കുണ്ട് എന്ന്, അത് ഒളിഞ്ഞിരിക്കയാണ് എന്ന് താനറിയാതെ എഴുതിയതാണ് ഊഞ്ഞാലിൽ. വൈലോപ്പിള്ളി ശ്രീധരമേനോൻ വിട പറഞ്ഞിട്ട് ഇന്നേക്ക് 40 വർഷം തികയുന്നു.