വർഷങ്ങളായി നിഷേധിക്കപ്പെടുന്ന ഇ ഗ്രാന്റിനുവേണ്ടി തെരുവിൽ സമരം ചെയ്യുന്ന SC/ST വിദ്യാർത്ഥികളും എയ്ഡഡ് കോളേജുകളിൽ സംവരണ അട്ടിമറിക്കിരകളാക്കപ്പെട്ട അധ്യാപകരും കേരള സർവകലാശാലയിൽ ജാതീയ ആക്രമണം നേരിട്ട വിപിൻ വിജയൻ അടക്കമുള്ള വിദ്യാർത്ഥികളും ഇവരോടെല്ലാമുള്ള ഭരണകൂടങ്ങളുടെ വംശീയതയോളം എത്തുന്ന വിവേചനവും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതിയുടെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. ആ ജാതി നെക്സസിനെ തുറന്നുകാട്ടുന്ന സംഭാഷണത്തിന്റെ ആദ്യ ഭാഗം. ഒ.പി. രവീന്ദ്രനുമായി കെ. കണ്ണൻ സംസാരിക്കുന്നു.
രണ്ട് സ്ത്രീകളുടെ, ഈ കാലഘട്ടത്തിലെ അനവധി സ്ത്രീകളുടെ സംഘർഷഭരിതമായ ജീവിതമാണ് റിഷാൻ റാഷിദ് എഴുതിയ ‘വരാൽ മുറിവുകൾ’ എന്ന നോവൽ. റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ഈ നോവലിൽനിന്നുള്ള ഒരധ്യായം കേൾക്കാം. നോവലിസ്റ്റ് റിഹാൻ റാഷിദിന്റെ ശബ്ദത്തിൽ
അമേരിക്ക ആസ്ഥാനമായ ബ്ലാക്ക്സ്റ്റോൺ, കെ.കെ. ആർ തുടങ്ങിയ വൻകിട കോർപ്പറേറ്റുകൾ കേരളത്തിലെ ആശുപത്രി ബിസിനസ്സിൽ വൻകിട മൂലധന നിക്ഷേപം നടത്തുകയും ആശുപത്രികൾ വാങ്ങുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ എങ്ങനെയാണ് ഈ നീക്കം ആരോഗ്യ മേഖലയെ ബാധിക്കുക എന്ന് ചർച്ചചെയ്യുന്നു. സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. കമ്മാപ്പ കെ.എ. മനില സി. മോഹനുമായി സംസാരിക്കുന്നു.
ഒരു പന്ത് ബാറ്ററുടെ കാലിനോട് തൊട്ടുരുമ്മി ഉരുണ്ടു പോയി. അടുത്ത പന്ത് തലയ്ക്കു മീതെ പറന്നു പോയി… ബാറ്റർമാർക്ക് ഒരു ഐഡിയയും കിട്ടാത്ത പിച്ചിൽ ഇന്ത്യ ഇരന്നു വാങ്ങിയ തോൽവിയുടെ പേരാണ് ഈഡൻ ഗാർഡൻസ് തോൽവി. ദക്ഷിണാഫ്രിക്കയെ കുരുക്കാൻ മോശം പിച്ചുണ്ടാക്കി, അതേപിച്ചിൽ ഇന്ത്യ ചരമഗീതമെഴുതി. സൗരവ് ഗാംഗുലിയെപ്പോലെ വിജയിയായ ഒരു ക്യാപ്റ്റനു പോലും ഇന്ത്യ പിച്ച് ഒരുക്കുന്ന രീതിയെ പരസ്യമായി വിമർശിക്കേണ്ടി വന്നു. രണ്ടാം ടെസ്റ്റിൽ ഗുവഹത്തിയിലും ഇതാവർത്തിക്കുമോ? പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് നിരൂപകനായ ദിലീപ് പ്രേമചന്ദ്രൻ, കമൽറാം സജീവുമായി സംസാരിക്കുന്നു.
ഫുട്ബോളിലെ എക്കാലത്തെയും വലിയ ആവേശങ്ങളിലൊന്നായ ഇറ്റലി തുടർച്ചയായ മൂന്നാം തവണയും ലോകകപ്പിൽ നിന്ന് പുറത്താവാനുള്ള സാധ്യത കൂടിയിരിക്കുകയാണ്. കോച്ച് ജനറോ ഗെറ്റൂസോ, ഇറ്റലിയുടെ ഈ അവസ്ഥക്ക് വിവാദപരമായ കാരണങ്ങളാണ് ഉയർത്തുന്നത്. ഗെറ്റൂസോയുടെ വിരൽ നീളുന്നത്, ടാക്റ്റിക്സും ടെക്നിക്കും ജീനിയസും കൊണ്ട് അടുത്ത ലോകകപ്പിൽ ഇടം ഉറപ്പിച്ച ആഫ്രിക്കൻ, ഏഷ്യൻ, സൗത്ത് അമേരിക്കൻ രാജ്യങ്ങൾക്കുനേരെയാണ്. ഇറ്റാലിയൻ കോച്ച് ഉയർത്തിയ കോണ്ടിനെൻ്റൽ ബാലൻസ് എന്ന പ്രശ്നം എത്രമാത്രം സത്യമാണെന്ന് ആഴത്തിൽ ചർച്ച ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.
സംഗീതത്തിലെ വകഭേദങ്ങളെയും ഭാഷകളെയും തലമുറകളെയും താണ്ടിനിൽക്കുന്ന സ്വാധീനമാണ് സലിൽ ചൗധരിയുടേത്. ഇന്ന് സലിൽ ചൗധരിയുടെ ജന്മശതാബ്ദി. ഷാജി ചെന്നൈ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
പി ഭാസ്കരൻ , കെ രാഘവൻ, തിക്കോടിയൻ, ഉറൂബ്, കക്കാട്, അക്കിത്തം തുടങ്ങീ പ്രതിഭകൾ നിറഞ്ഞ കോഴിക്കോട് ആകാശവാണി കാലത്തെ കുറിച്ചും ആകാശവാണി രൂപപ്പെടുത്തിയെടുത്ത ലളിതഗാന ശാഖയെ കുറിച്ചും സംസാരിക്കുന്നു
ഹൊറർ സിനിമകൾക്കും അവ ആസ്വദിക്കുന്ന മനസ്സുകൾക്കും പുറകിലെ സൈക്കോളജിക്കലായ വസ്തുതകളെക്കുറിച്ചാണ് അഭിരാമി ഇ. എഴുതുന്നത്. ഹൊറർ ഫിലിമുകൾക്ക് കാലാതീതവും യൂണിവേഴ്സലുമായ അപ്പീൽ നൽകുന്ന ഘടകങ്ങളെ വിശകലനം ചെയ്യുന്നു.
എഴുപതുകളിലെ എസ്.എഫ്.ഐയുടേയും സാംസ്കാരിക ഇടതുപക്ഷത്തിന്റേയും അതിന് നേതൃത്വം നൽകിയ മനുഷ്യരുടേയും രേഖപ്പെടുത്താത്ത രാഷ്ട്രീയ സന്ദർഭങ്ങളാണ് അന്തരിച്ച യു. ജയചന്ദ്രൻ എഴുതിയ വെയിൽക്കാലങ്ങൾ എന്ന പുസ്തകം. എം. സുകുമാരൻ, എം. ഗോവിന്ദൻ, വേണു നാഗാവള്ളി എന്നിവരെക്കുറിച്ചുള്ള ഹൃദയഹാരിയായി ഓർമകൾ പങ്കുവെക്കുന്ന അധ്യായമാണിത്. റാറ്റ് ബുക്സിന്റെ ഏറ്റവും പുതിയ പുസ്തകത്തിൽനിന്നുള്ള ഭാഗം കേൾക്കാം:
ഗാന്ധി വധക്കേസ് കോടതിയിലെത്തുന്നു. 12 പ്രതികളിൽ മൂന്ന് പേർ പിടികിട്ടാപ്പുള്ളികളായി. ദിഗംബർ ഭഡ്കെ മാപ്പുസാക്ഷിയാവുന്നു. എട്ടുപേരുടെ വിചാരണ ആരംഭിക്കുന്നു. സവർക്കർ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്നതിന്റെ കാരണവും നാഥുറാം ഗോഡ്സേ മുന്നോട്ട് വച്ച ഹിന്ദുത്വ വാദങ്ങളും പി.എൻ. ഗോപീകൃഷ്ണൻ വിശദീകരിക്കുന്നു.
കമല നെഹ്റുവിന്റെ ക്ഷയരോഗ ചികിത്സയുമായി ബന്ധപ്പെട്ട് ജവഹർലാൽ നെഹ്റുവും അച്ഛൻ മോത്തിലാൽ നെഹ്റുവും രണ്ടു പതിറ്റാണ്ടോളം നടത്തിയ പ്രവർത്തനങ്ങൾ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിന്റെയും വൈദ്യശാസ്ത്ര ചരിത്രത്തിന്റെയും ഭാഗമാണ്. ചരിത്രത്തിലെ അധികം അറിയപ്പെടാത്ത ആ അപൂർവ സന്ദർഭം എഴുതുന്നു, ഡോ. നിസാർ കിഴക്കയിൽ. ഇന്ന് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം
MBBS പാസ്സായശേഷം multiple choice ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ പഠിയ്ക്കുകയാണ് കൊച്ചു ഡോക്ടർമാർ എന്ന് വർഷങ്ങൾക്കുമുമ്പ് ഡോ. കുരുവിള ജോൺ സൂചിപ്പിച്ചത് ദയനീയ സത്യമായി ഇന്നും നിലകൊള്ളുന്നു. പഠിച്ചിറങ്ങുന്ന ഡോക്ടർമാരെ ചികിൽസാവ്യവസ്ഥയിലേക്ക് ഉൾക്കൊള്ളാനുള്ള പദ്ധതികളില്ലായ്മയെപ്പറ്റി അദ്ദേഹം വ്യാകുലനാകുന്നത് ഇന്നും സംഗതമാണ്- എതിരൻ കതിരവൻ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
കൊൽക്കത്തയിൽനിന്നാണ് ഉരുളക്കിഴങ്ങു ചേർത്ത ബിരിയാണി ആദ്യമായി കഴിച്ചത്. സത്യത്തിൽ അത് ഉരുളക്കിഴങ്ങു ബിരിയാണിയായിരുന്നില്ല. ഉരുളക്കിഴങ്ങു ചേർത്ത ചിക്കൻബിരിയാണിയായിരുന്നു. ബിരിയാണി ഒരുപാട് രുചികൾക്കുള്ള ഒറ്റപ്പേരാണല്ലോ പലപ്പോഴും.
‘‘വിദ്യാഭ്യാസത്തെക്കുറിച്ച് വലിയ തത്വചിന്തകളും സിദ്ധാന്തങ്ങളും നാം എപ്പോഴും പറയും. എന്നാൽ അതിനൊക്കെ കടകവിരുദ്ധമായ പല കാര്യങ്ങളും ആവർത്തിച്ചു ചെയ്യുകയും നടപ്പിൽ വരുത്തുകയും ചെയ്യും. അതാണ് നമ്മുടെ പതിവ്’’- വിദ്യാഭ്യാസത്തിലെ നടപ്പുരീതികളെ വിമർശനാത്മകമായി വിലയിരുത്തുന്നു, ഡോ. ജോസഫ് കെ. ജോബ്. ഇന്ന് ദേശീയ വിദ്യാഭ്യാസദിനം.
കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട പാശ്ചാത്തലത്തിൽ, അതിദാരിദ്ര്യത്തിന്റെയും ദാരിദ്ര്യത്തിന്റെയും യാഥാർത്ഥ്യങ്ങളെക്കുറിച്ച് ജോൺ കുര്യനുമായുള്ള സംഭാഷണം. അതിദരിദ്രരെ നിർണയിച്ച രീതിശാസ്ത്രത്തിന്റെ പ്രശ്നങ്ങൾ, അടിസ്ഥാന ജനവിഭാഗങ്ങളുടെ എക്സ്ക്ലൂഷൻ, രാഷ്ട്രീയ പ്രൊപ്പഗാണ്ടയാക്കപ്പെടുന്ന അതിദാരിദ്ര്യം, വലതുപക്ഷ വെൽഫെയർ പൊളിറ്റിക്സിന്റെ പ്രയോഗം, പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുന്നയിച്ച സാമ്പത്തിക- സാമൂഹ്യശാസ്ത്ര വിദഗ്ധരോടുള്ള സർക്കാറിന്റെയും ഇടതുപക്ഷത്തിന്റെയും കടുത്ത അസഹിഷ്ണുത എന്നിവ ചർച്ച ചെയ്യുന്നു. ജോൺ കുര്യനുമായി മനില സി. മോഹൻ, കെ. കണ്ണൻ എന്നിവർ സംസാരിക്കുന്നു.
എഴുപതുകളിലെ എസ്.എഫ്.ഐയുടേയും സാംസ്കാരിക ഇടതുപക്ഷത്തിന്റേയും അതിന് നേതൃത്വം നൽകിയ മനുഷ്യരുടേയും രേഖപ്പെടുത്താത്ത രാഷ്ട്രീയ സന്ദർഭങ്ങളാണ് അന്തരിച്ച യു. ജയചന്ദ്രൻ എഴുതിയ വെയിൽക്കാലങ്ങൾ എന്ന പുസ്തകം. അടിയന്തരാവസ്ഥയെ എങ്ങനെയാണ് എസ്.എഫ്.ഐ എന്ന വിദ്യാർഥിസംഘടന നേരിട്ടത് എന്ന ചരിത്രം വിശദീകരിക്കുന്ന ഭാഗം കേൾക്കാം. സി.പി.എം നേതാവ് ജി. സുധാകരന്റെ സഹോദരൻ ഭുവനേശ്വരന്റെ അതിക്രൂരമായ കൊലപാതകത്തെക്കുറിച്ചും യു. ജയചന്ദ്രൻ എഴുതുന്നു. റാറ്റ് ബുക്സിന്റെ ഏറ്റവും പുതിയ പുസ്തകത്തിൽനിന്നുള്ള ഭാഗം കേൾക്കാം
ഓത്തു പള്ളീലന്നു നമ്മൾ , മാതള തേനുണ്ണാൻ ,പൊന്നാരളി പൂ കൊണ്ട് ,കാലം പറക്കണ് തുടങ്ങീ ഭാവ മധുര ഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച ഗായകനാണ് വി.ടി. മുരളി. പാട്ടിനപ്പുറം സാമൂഹ്യ ബോധമുള്ള ഒരു കലാകാരനായി വളർത്തിയ അച്ഛൻ വി ടി കുമാരൻ മാഷിനെ കുറിച്ചും, ഗുരുവായ വടകര കൃഷ്ണദാസ് മാഷെ കുറിച്ചും, നാടക കാലത്തെ കുറിച്ചും പറഞ്ഞും പാടിയും വി.ടി. മുരളി. അഭിമുഖം: സനിത മനോഹർ.
ശരീരത്തിന്റെ പലയിടങ്ങളിലായി നാലുതവണ കാൻസർ വരികയും അതിനെ ആശങ്കയും സംഘർഷവും പ്രത്യാശയും ഇടകലർന്ന ആസക്തികളോടെ നേരിട്ട് അതിജീവിക്കുകയും ചെയ്ത ഒരു ജീവിതത്തിന്റെ കുറിപ്പ്. ഇന്ന് ദേശീയ കാന്‍സര്‍ ബോധവല്‍ക്കരണ ദിനം.
‘‘വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ജനങ്ങളെ പുനശ്ചിന്തനത്തിന് പ്രേരിപ്പിക്കാനോ മോദിഭക്തിയിൽ പൗരബോധം നഷ്ടപ്പെട്ട് മതഭ്രാന്ത് ദേശീയതയായി സമീകരിച്ച 'പ്രജകളെ' ഉണർത്താനോ ഉതകുമെന്ന് കരുതുക പ്രയാസമാണ്’’ - ഷാജഹാൻ മാടമ്പാട്ട് എഴുതുന്നു.
കലാമണ്ഡലം വൈസ്ചാൻസലർ പ്രൊഫ. ബി. അനന്തകൃഷ്ണനുമായുള്ള അഭിമുഖത്തിൻ്റെ രണ്ടാം ഭാഗം. കലാമണ്ഡലത്തിലെ നിലവിലെ രീതികളെക്കുറിച്ചും കോഴ്സുകൾ, കരിക്കുലം, ക്യാമ്പസ്, അധ്യാപനം, നിയമനങ്ങൾ, സംവരണം, വിദ്യാർത്ഥികൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വിശദമായി സംസാരിക്കുന്നു. ഒപ്പം രാഷ്ട്രീയമായും ആശയപരമായും പുതുകാലത്തേയും തലമുറയേയും ഒരു സ്ഥാപനം എങ്ങനെ അഭിസംബോധന ചെയ്യേണ്ടതുണ്ടെന്നും വിശകലനാത്മകമായി സംവദിക്കുന്നു.