
ലിറ്റററി എഡിറ്റർ എന്ന നിലയ്ക്ക് ആധുനിക എഡിറ്റർമാരിൽ എന്തുകൊണ്ടും ഒന്നാം സ്ഥാനത്താണ് വ്യക്തിപരമായി ഞാൻ എം. ടിയെ കാണുന്നത്. സാഹിത്യ ബോധത്തെ വലിയ അളവിൽ അദ്ദേഹം വിമലീകരിച്ചു. വെട്ടിച്ചുരുക്കുന്തോറും എഴുത്തിന് കരുത്ത് കൂടുമെന്ന് പഠിപ്പിച്ച എഡിറ്റർ. താൻ എഴുതുന്നതിനപ്പുറത്തുള്ള അനേകം സാഹിത്യ ശൈലീവൈവിധ്യങ്ങളെയും ഭാവുകത്വ വൈവിധ്യങ്ങളെയും ഇരുകരവും നീട്ടി സ്വീകരിച്ച മഹാനായ എഡിറ്റർ എന്നു തന്നെ മലയാളികൾ പറയേണ്ടിയിരിക്കുന്നു