
ഇന്ത്യയിൽ പരിസ്ഥിതിയുടെ രാഷ്ട്രീയത്തിന് വേണ്ടി നിലകൊണ്ട, നമ്മുടെ സാമൂഹ്യ - രാഷ്ട്രീയ ചർച്ചകളിൽ പരിസ്ഥിതി മുഖ്യവിഷയമായി കൊണ്ടുവന്ന, പരിസ്ഥിതി സംരക്ഷണത്തിൻെറ ആവശ്യകത മനുഷ്യരെ ബോധ്യപ്പെടുത്തിയ മനുഷ്യന്റെ പേരാണ് മാധവ് ധനഞ്ജയ് ഗാഡ്ഗിൽ എന്നത്. ഇക്കോളജിസ്റ്റും എഴുത്തുകാരനും അധ്യാപകനുമൊക്കെയായിരുന്ന ഗാഡ്ഗിലിൻെറ അടിസ്ഥാനപരമായ വാദം സാമൂഹ്യനീതിക്ക് വേണ്ടി ശാസ്ത്രീയതയിൽ ഊന്നിക്കൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കണമെന്നതായിരുന്നു. തൻെറ ഗവേഷണങ്ങളിലൂടെ, എഴുത്തിലൂടെ, ഇടപെടലുകളിലൂടെ അദ്ദേഹം നിരന്തരം ഇക്കാര്യം ഉന്നയിച്ച് കൊണ്ടേയിരുന്നു.