
നാടും വീടുമൊക്കെ വിട്ടാലും പുതിയ ദേശങ്ങളിൽ കാലുറപ്പിച്ച് അവിടത്തെ ഭാഷാഭേദങ്ങൾ സ്വാംശീകരിച്ചാലും ആഴത്തിലേക്കു നീണ്ട ഒരു വേര്, ചാഞ്ഞു പടർന്നൊരു ചില്ല ജന്മദേശത്തിൻ്റെ അടയാളങ്ങൾ വെളിപ്പെടുത്തും. പിന്നീടൊരിക്കലും എനിക്ക് ഭാരതം ഫാരതമായിട്ടുണ്ടാവില്ല, എങ്കിലും തിരുത്താൻ വൈകിപ്പോയ ആ ഉച്ചാരണത്തെറ്റ് എപ്പോഴുമോർക്കുന്നു.