
അടിമമക്ക എന്ന ആത്മകഥയിൽ സി.കെ. ജാനു എഴുതുന്നു:
‘‘സ്വന്തമായ നിലനിൽപ്പില്ലാത്തതുകൊണ്ടാണ് ആദിവാസി- ദലിത് വിഭാഗങ്ങൾ ഭൂരിഭാഗവും മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾക്കൊപ്പം പോകുന്നത്. ‘അധികാരം' ഇല്ലാത്തതുകൊണ്ട് ആദിവാസി- ദലിത് വിഭാഗത്തിന്റെ മുഴുവൻ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാനായിട്ടില്ല. അപ്പോൾ നമ്മുടെ ആളുകൾ രാഷ്ട്രീയപാർട്ടികളുടെ കൂടെ പോകും.
പട്ടികജാതിക്കാരും പട്ടികവർഗ്ഗക്കാരും രാഷ്ട്രീയമായി സ്വയം സംഘടിതരാകേണ്ട കാലം അതിക്രമിച്ചു. നമ്മൾ അധികാരത്തിൽ വന്നാൽ മാത്രമേ നമ്മളുടെ ആളുകളുടെ ദുരിതജീവിതത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയൂ’’.
റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച സി.കെ. ജാനുവിന്റെ ആത്മകഥ അടിമമക്കയിൽനിന്ന് ഒരു ഭാഗം കേൾക്കാം: